kasaragod local

ആദൂര്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ മാഫിയാ സംഘങ്ങള്‍ വിലസുന്നു

മുള്ളേരിയ: ആദൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ബോവിക്കാനം, മുള്ളേരിയ, അഡൂര്‍ ഭാഗങ്ങളില്‍ മയക്കുമരുന്ന്, മണല്‍ കടത്ത്, മണ്ണ്കടത്ത് സംഘങ്ങള്‍ വിലസുന്നു.
പോലിസിന്റെ ഒത്താശയോടെയാണ് പല ഭാഗങ്ങളിലും ഈ സംഘങ്ങള്‍ വിലസുന്നതെന്ന് പരാതിയുണ്ട്. പയസ്വിനി പുഴയില്‍ നിന്ന് വ്യാപകമായി മണല്‍ കടത്ത് രാത്രി കാലങ്ങളില്‍ നടക്കുന്നു. ചില സ്ഥലങ്ങളില്‍ പോലിസ് പിക്കറ്റ് പോസ്റ്റുണ്ടെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചാണ് മണ്ണ്, മണല്‍ കടത്ത് വ്യാപകമായത്.
കര്‍ണാടകയില്‍ നിന്ന് മയക്കുമരുന്ന് കൊണ്ട് വന്ന് വില്‍പന നടത്തുന്ന സംഘവും വ്യാപകമായിട്ടുണ്ട്. കോളജ്, സ്‌കൂള്‍ കാംപസുകള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വില്‍പന. ബോവിക്കാനത്തും പരിസരങ്ങളിലും നിരവധി പേരാണ് ഈ ബിസിനസില്‍ ഏര്‍പ്പെട്ടിട്ടുള്ളതെന്ന് പരാതിയുണ്ട്.
മഡ്ക്ക ചൂതാട്ടവും വ്യാപകമാണ്. മുള്ളേരിയ, ബോവിക്കാനം, ആദൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കേന്ദ്രീകരിച്ചാണ് മഡ്ക്ക. പോലിസിന് വിഹിതം ലഭിക്കുന്നതിനാല്‍ ഇവര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല. രാത്രികാല വാഹന പരിശോധനയും നടക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പോലിസ് സ്‌റ്റേഷനെ നിയന്ത്രിക്കുന്ന ചില സംഘങ്ങളാണ് ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നില്‍ കര്‍ണാടകയില്‍ നിന്ന് ആദൂര്‍ ചെക്ക് പോസ്റ്റ് വഴി മദ്യവും വ്യാപകമായി കടത്തുന്നുണ്ട്. എന്നാല്‍ ഇത്തരക്കാരെ പിടികൂടാന്‍ പോലിസ് തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it