Idukki local

ആദിവാസി വീട്ടമ്മയെ കെട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

അടിമാലി: ആദിവാസി വീട്ടമ്മയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കുട്ടികളുടെ പിതാവായ യുവാവിനെ അറസ്റ്റ് ചെയ്തു. കട്ടപ്പന ഐ.ടി. ജങ്ഷനില്‍ മങ്ങാട്ടുകുന്നേല്‍ രതീഷ് ഗോപാലകൃഷ്ണ(32)നെയാണ് മൂന്നാര്‍ എ.എസ്.പി. മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അടിമാലി പെട്ടിമുടി ആദിവാസി കുടിയിലെ 32കാരിയാണ് പീഡനത്തിനിരയായത്.
കഴിഞ്ഞ ഡിസംബറിലാണ് സംഭവം .എറണാകുളത്തെ സ്വകാര്യ വസ്ത്രനിര്‍മ്മാണശാലയില്‍ ജോലി ചെയ്തിരുന്ന യുവതി സമീപത്ത് ജോലി നോക്കിയിരുന്ന രതീഷുമായി അടുപ്പത്തിലായിരുന്നു. പെട്ടിമുടിയിലെ വാടകവീട്ടില്‍വെച്ചാണ് ഇവരെ പീഡിപ്പിച്ചത്.
അടിമാലി പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ ലാല്‍ സി ബേബി, എഎസ്‌ഐ സി വി ഉലഹന്നാന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ സജി എന്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രിയില്‍ കട്ടപ്പനയില്‍ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അടിമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. യുവതിയ്ക്കും മൂന്നുമക്കളുണ്ട്.
Next Story

RELATED STORIES

Share it