Idukki local

'ആദിവാസി വന പരിപാലകര്‍ക്ക് പോസ്റ്റല്‍ വോട്ട് പരിഗണിക്കും'

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വന പരിപാലകര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ഏര്‍പ്പെടുത്തുന്ന കാര്യം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷക രഞ്ജനദേവ് ശര്‍മ.
തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി കുമളി ആദിവാസി കോളനി സന്ദര്‍ശിച്ച വേളയിലാണ് ഇക്കാര്യം നിരീക്ഷക അഭിപ്രായപ്പെട്ടത്. 925 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള കടുവാ സങ്കേതത്തില്‍ നൂറുകണക്കിന് ആളുകളാണ് വന സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ മാത്രമാണ് ഇവര്‍ വനത്തിനുള്ളില്‍ നിന്ന് നാട്ടിലെത്തുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കേന്ദ്ര നിരീക്ഷക എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയുമോയെന്ന കാര്യം പരിശോധിക്കാമെന്ന് അറിയിച്ചത്. തുടര്‍ന്ന് കേളനിയിലെ രണ്ട് ബൂത്തുകള്‍ സന്ദര്‍ശിച്ചു. ഇവിടെ വോട്ടര്‍മാര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടോയെന്നും പരിശോധിച്ചു.
പിന്നീട് രഞ്ജനാ ദേവ് ശര്‍മ പീരുമേട്ടിലെ മുതിര്‍ന്ന വോട്ടറും 103 വയസ്സുള്ള മുരിക്കടി സ്വാമിയെ സന്ദര്‍ശിച്ച് പൊന്നാട അണിച്ചു. സ്വാമിയുടെ സൗകര്യം അനുസരിച്ച് വോട്ട് ചെയ്യുന്നതിനുള്ള സംവിധാനം എര്‍പ്പെടുത്താമെന്ന് നിരീക്ഷക സ്വാമിക്ക് ഉറപ്പ് നല്‍കി. വോട്ട് ചെയ്യാനായിസ്വാമിക്ക് പ്രത്യേക വാഹനവും വീല്‍ ചെയറും ഏര്‍പ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു. ഇരുവരും വിഷു കൈനീട്ടം കൈമാറിയാണ് പിരിഞ്ഞത്.
Next Story

RELATED STORIES

Share it