ആദിവാസി യുവതിയെ ഒന്നര ലക്ഷം രൂപയ്ക്ക് വില്‍പന നടത്തി

ഭുണ്ടി: രാജസ്ഥാനില്‍ ബന്ധു വില്‍പ്പന നടത്തിയ ആദിവാസി യുവതിയെ പോലിസ് രക്ഷപ്പെടുത്തി. ഭരാന്‍ ജില്ലയിലെ ഷെഹരിയ വിഭാഗത്തില്‍പ്പെട്ട 19കാരിയെയാണ് ബന്ധു ദരംബതി ഭായ് 1.50 ലക്ഷം രൂപയ്ക്ക് വിറ്റത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗം പിടികൂടിയിട്ടുണ്ട്. യുവതിയെ പണം നല്‍കി വാങ്ങിയ 37കാരന്‍ ശങ്കര്‍ലാല്‍ മീനയും കടത്തിക്കൊണ്ടുപോയ ധന്‍രാജ മീനയുമാണ് അറസ്റ്റിലായത്.
ശങ്കര്‍ലാലിന്റെ വീട്ടില്‍നിന്നു പലതവണ രക്ഷപ്പെടാന്‍ ശ്രമിച്ച യുവതിയെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. ഇതു കാണിച്ച് ഗ്രാമവാസിക്ക് യുവതി എഴുതിയ കത്ത് പ്രകാരമാണ് സംഭവം പുറംലോകമറിയുന്നത്.
യുവതിയെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വില്‍പന നടത്തിയ ബന്ധുവിനെക്കുറിച്ചും പോലിസ് അന്വേഷണം നടത്തുന്നുണ്ട്.
Next Story

RELATED STORIES

Share it