palakkad local

ആദിവാസി ഭൂമി പ്രശ്‌നത്തില്‍ ഉടന്‍ നടപടി സ്വീകരിക്കും: കലക്ടര്‍

പാലക്കാട്: നെന്മാറ മൂര്‍ത്തിക്കുന്ന് ആദിവാസികളുടെ ഭൂമി പ്രശ്‌നത്തില്‍ ഉടന്‍ നടപടി എടുക്കുമെന്ന് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അറിയിച്ചു.
കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വികസന സമിതിയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.
2008ലാണ് ഭൂമിക്കു വേണ്ടി മൂര്‍ത്തിക്കുന്ന് ആദിവാസികള്‍ അപേക്ഷ നല്‍കിയത്. വനാവകാശ നിയമപ്രകാരമാണ് ഇവര്‍ക്ക് ഭൂമി അനുവദിക്കുന്നത്. ട്രൈബല്‍-വനംവകുപ്പുകളാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ടതെന്ന് എം ചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. ആദിവാസികള്‍ നല്‍കിയ അപേക്ഷ വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ ഇവരില്‍ നിന്നും വീണ്ടും അപേക്ഷ വാങ്ങുന്നതിനുള്ള നടപടിയും അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
അര്‍ഹതപ്പെട്ടവര്‍ക്ക് നിയമപരമായി ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു. താളിക്കല്ല് കോളനിയിലെ 35 ഓളം കുടുംബങ്ങള്‍ക്കും കവളപ്പാറ കോളനിക്കാര്‍ക്കും ഭൂമി ലഭിച്ചിട്ടില്ലെന്നും അവര്‍ക്കു കൂടി ഭൂമി ലഭിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം ചന്ദ്രന്‍ എം എല്‍ എ ആവശ്യപ്പെട്ടു.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകരില്‍ നിന്നും ഏഴ് രൂപ നിരക്കില്‍ കയറ്റിറക്ക് കൂലി ഈടാക്കുന്നുവെന്ന് വിജയദാസ് എം എല്‍ എ ആരോപിച്ചു. മലമ്പുഴയില്‍ നിന്നും ഫെബ്രുവരി 15 വരെയെങ്കിലും വെള്ളം നല്‍കിയില്ലെങ്കില്‍ കൃഷിയുടെ വിളവിനെ ബാധിക്കുമെന്നും എം എല്‍ എ അറിയിച്ചു. തേങ്കുറിശ്ശി, കിഴക്കഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന്റെ പണി പാതിവഴിയില്‍ നിലച്ചതായി എം ചന്ദ്രന്‍ എംഎല്‍എ പറഞ്ഞു.
മാര്‍ച്ചിന് മുമ്പ് കെട്ടിടങ്ങളുടെ പണി തീര്‍ക്കണമെന്നും അതിനുള്ള ഫണ്ട് വേഗം അനുവദിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it