Idukki local

ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചശേഷം ആസിഡ് ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

അടിമാലി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പിഡിപ്പിച്ച ശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ഒരു വര്‍ഷത്തിനുശേഷം അറസ്റ്റില്‍. മാമലക്കണ്ടം കോളനി പടിയില്‍ ബിജു(33) ആണ് അറസ്റ്റിലായത്.
2015 മാര്‍ച്ച് 29ന് അടിമാലിയിലെ ഹോസ്റ്റലില്‍ നിന്നും പെണ്‍കുട്ടിയുടെ അമ്മാവനെ പാമ്പ് കടിച്ച ഗുരുതരാവസ്ഥായിലാണെന്ന് പറഞ്ഞ് 11.30ഓടെ കുട്ടിയെ കൂട്ടികൊണ്ടുപോവുകയായിരുന്നു. ഓട്ടോയില്‍ 12ാം മൈലില്‍ വിജനമായ പൊരുളിച്ചാലില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്നു ഉള്‍ക്കാട്ടിലൂടെ പെണ്‍കുട്ടിയെ എട്ടു കിലോമീറ്ററോളം നടത്തി പടിക്കപ്പ് കുടിയ്ക്കു സമീപമുള്ള പാറക്കെട്ടില്‍ എത്തിച്ച് വീണ്ടും പീഡിപ്പിച്ചു. ഇതിനുശേഷം കൈയി ല്‍ കരുതിയിരുന്ന ആസിഡ് ദേഹത്തേയ്ക്ക് ഒഴിച്ചു. മദ്യലഹരിയിലായിരുന്ന ഇയാളെ തള്ളിവീഴ്ത്തിയശേഷം പെണ്‍കുട്ടി ഓടി രക്ഷപെടുകയായിരുന്നു.
രാത്രി 7.30ഓടെ വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. ഉടന്‍ തന്നെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മാതാവ് അടിമാലി പോലിസിലും ഇടുക്കി വനിതാ സെല്ലിലും പരാതി നല്‍കി. പോലിസ് അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചെങ്കിലും പ്രതി ഒളിവില്‍ പോയി. മാമലക്കണ്ടം ഇരുട്ടള തുടങ്ങിയ വനത്തിനുള്ളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ബുധനാഴച രാത്രി ഏഴരയോടെ വീടിന് സമീപത്തുള്ള വനത്തില്‍ നിന്നും പിടികൂടുകയായിരുന്നു. ഇയാള്‍ക്ക് നാല് ഭാര്യമാരുണ്ട്. 2008ല്‍ പടിക്കപ്പില്‍ കട കുത്തിത്തുറന്നു മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ തൊടുപുഴ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സിഐ ജെ കുര്യാക്കോസ്, എഎസ്‌ഐ സി വി ഉലഹന്നാന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ സജി എം പോള്‍, സി ആര്‍ സന്തോഷ്, എംഎ ഷാജു, ഇ ബി ഹരികൃഷ്ണന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it