ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു

മറയൂര്‍: ആദിവാസി കോളനിയില്‍ നവജാത ശിശു മരിച്ചു. മറയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പെരിയകൂടി ആദിവാസി കോളനിയിലാണ് സംഭവം. പെരിയകൂടി മയില്‍ സ്വാമിയുടെയും നാഗമ്മയുടെയും മകളായ മേഘ ലക്ഷ്മിയാണ് രാവിലെ പത്ത് മണിയോടെ കോളനിയിലെ വീട്ടില്‍ ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. മരിച്ച നിലയിലാണ് കുട്ടിയെ കണ്ടത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മേഘ ലക്ഷ്മിയെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ചിലാണ് ഇവരുടെ പ്രസവത്തിയ്യതി. ഇടമലക്കൂടി സ്വദേശി സുഭാഷാണ് ഭര്‍ത്താവ്.
Next Story

RELATED STORIES

Share it