palakkad local

ആദിവാസികള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്

പുതുക്കാട്: പാലപ്പിള്ളി എലിക്കോട് ആദിവാസി കോളനി റോഡ് സഞ്ചാരയോഗ്യമാക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ആദിവാസികള്‍ അനിശ്ചിതകാല നിരാഹര സമരം ആരംഭിക്കുന്നു. ആദിവാസി നേതാവ് എം വി ശാരത നവംബര്‍ 25ന് പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസിനു മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തും. 35 വര്‍ഷത്തിലേറെ കാലമായുള്ള നിവാസികളുടെ ആവശ്യം സര്‍ക്കാര്‍ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നത്. റോഡിന്റെ നിര്‍മാണത്തിനായി എംപി ഫണ്ടില്‍ നിന്നും 22 ലക്ഷം രൂപയും അനുവദിച്ചിട്ടും വനംവകുപ്പ് റോഡ് നിര്‍മാണത്തിന് തടസം നില്‍ക്കുകയാണെന്ന് ആദിവാസി ബഹുജന ഐക്യവേദി ആരോപിച്ചു.
Next Story

RELATED STORIES

Share it