ernakulam local

ആദിവാസികള്‍ക്ക് വിമാന യാത്രയൊരുക്കി റോട്ടറി ക്ലബ്ബ്

കൊച്ചി : അങ്കമാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ എറണാകുളം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഊരുകളില്‍ നിന്നുളള ആദിവാസികള്‍ക്കായി വിമാനയാത്രയും തീവണ്ടിയാത്രയും ഒരുക്കുമെന്ന് അങ്കമാലി റോട്ടറി ക്ലബ് പ്രസിഡന്റ് ടി കെ തോമസ്, സെക്രട്ടറി പോള്‍ വര്‍ഗീസ്, കോ-ഓഡിനേറ്റര്‍ എം വി മനോജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം നാലിനാണ് യാത്ര.
ജില്ലയിലെ വിവിധ ആദിവാസി കോളനികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 32 ആദിവാസികളാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വിമാനമാര്‍ഗം എത്തുന്നത്.
തുടര്‍ന്ന് സെക്രട്ടേറിയറ്റ്, നിയമസഭാ മന്ദിരം, ശംഖുമുഖം ബീച്ച്, കാഴ്ചബംഗ്ലാവ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് വൈകീട്ട് തീവണ്ടി മാര്‍ഗം അങ്കമാലിയില്‍ തിരിച്ചെത്തും. ഒമ്പത് റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ യാത്രയ്ക്ക് നേതൃത്വം വഹിക്കും. ആദിവാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും നഗരത്തിന്റെ വികസനം നേരിട്ട് മനസ്സിലാക്കിക്കുന്നതിനുമാണ് റോട്ടറി ക്ലബ് മുന്നിട്ടിറങ്ങുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it