kozhikode local

ആദിവാസികള്‍ക്ക് ഭക്ഷ്യ ധാന്യ വിതരണവുമായി പുതുപ്പാടി പഞ്ചായത്ത്

താമരശ്ശേരി: എസ്ടി പരിചരണ പദ്ധതിപ്രകാരം ആദിവാസികള്‍ക്ക് ഭക്ഷ്യധാന്യ വിതരണവുമായി പുതുപ്പാടി പഞ്ചായത്ത് രംഗത്ത്. പഞ്ചായത്തിലെ 17 ആദിവാസി കോളനികളിലെ 169 കുടുംബങ്ങള്‍ക്കാണ് ഗ്രീന്‍ പീസ്, കടല, പയറുല്‍പന്നങ്ങള്‍, മസാലകള്‍, വെളിച്ചെണ്ണ തുടങ്ങിയവ വിതരണം ചെയ്യുന്നത്.
273000 രൂപയുടെ ഭക്ഷ്യധാന്യങ്ങളാണ് ഇവര്‍ക്ക് വിതരണം ചെയ്യുക. ഇതിന്റെ ഭാഗമായി ഇന്ന് മുഴുവന്‍ ആദിവാസി കുടുംബങ്ങളുടെയുംയോഗം വിളിച്ചിട്ടുണ്ട്.
അവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന പദ്ധതികളായിരിരിക്കും അടുത്ത സാമ്പത്തിക വര്‍ഷം നടപ്പിലാക്കുക.
Next Story

RELATED STORIES

Share it