Flash News

ആദിവാസികളെ ആന ആക്രമിച്ചു

ആദിവാസികളെ ആന ആക്രമിച്ചു
X
elephant attack

കാട്ടില്‍ ആനയുടെ ആക്രമണത്തില്‍  ആദിവാസി
കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ആങ്ങമൂഴി ഗൂഡ്രിക്കല്‍
വനമേഖലയിലാണ് സംഭവം. മാരകമായി പരിക്കേറ്റ ശിവരാമന്‍ (35) എന്നയാളെ ആദ്യം പത്തനംതിട്ട ജനറല്‍ ആസ്പത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജിലേക്കും മാറ്റി. ഇദ്ദേഹത്തിന്റെ ഭാര്യ മീന, ഒന്നര വയസുള്ള കുട്ടി എന്നിവര്‍ക്കും പരിക്കുണ്ട്. വനത്തില്‍ തേന്‍ ശേഖരിക്കുമ്പോഴാണ് ആനയുടെ ആക്രമണം .

ഇവരെ ഓടിച്ച ആന തുമ്പികൈകൊണ്ട് അടിക്കുകയായിരുന്നു. ശിവരാമന് ചുമലിലും പുറത്തുമാണ് പരിക്കെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആന്തരീകമായി മുറിവ് ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയത്.
Next Story

RELATED STORIES

Share it