ആദായനികുതി വകുപ്പ് റെയ്ഡ്; തുടരന്വേഷണം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും

കൊച്ചി: പ്രമുഖ വ്യവസായികളുടെയും ഗായിക റിമി ടോമിയുടെയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആദായനികുതി വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിനു കൈമാറിയേക്കും. അഡ്വ. വിനോദ്കുമാറിന്റെ അക്കൗണ്ടിലേക്ക് വിദേശത്തു നിന്നടക്കം 50 കോടിയോളം രൂപ എത്തിയതായി ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
അഭിഭാഷകനായ വിനോദ്കുമാര്‍ കുട്ടപ്പന്റെ കോടികളുടെ സ്വത്തിന്റെ സ്രോതസ്സ് കണ്ടെത്താന്‍ ഇതേവരെ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടില്ല. കോടിക്കണക്കിനു രൂപയുടെ സ്വത്ത് ഇയാളുടെ പേരില്‍ ഉള്ളതായാണ് ആദായനികുതി വകുപ്പിന്റെ ഇതേവരെയുള്ള പരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ബാങ്ക് നിക്ഷേപങ്ങളും ഉള്‍പ്പെടുന്നു. ഇയാളുടെ ബാങ്ക് ലോക്കറുകളും മറ്റും ഇനിയും പരിശോധിക്കേണ്ടതുണ്ടെന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വിനോദ്കുമാര്‍ കുട്ടപ്പന്റെ ബന്ധുവായ വ്യവസായി മഠത്തില്‍ രഘുവിന്റെ വീടുകളിലും ധനകാര്യ സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 12 കിലോ സ്വര്‍ണവും 10 ലക്ഷം രൂപയും ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. ഗായിക റിമി ടോമിയുടെ വസതിയില്‍ നടത്തിയ പരിശോധനയിലും രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെയും റെയ്ഡ് തുടര്‍ന്നു.
Next Story

RELATED STORIES

Share it