Flash News

ആദായനികുതി കൈക്കൂലിക്കേസ് ഉന്നതരിലേക്ക് ; ചീഫ് ഇന്‍കംടാക്‌സ് കമ്മീഷണര്‍ക്കെതിരെ സിബിഐ അന്വേഷണം

മുംബൈ: കേരളത്തിലെ ആദായനികുതി കൈക്കൂലിക്കേസ് അന്വേഷണം ഉന്നതരിലേക്ക് നീളുന്നു. ഇതിന്റെ ഭാഗമായി [related] അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചീഫ് ഇന്‍കം ടാക്‌സ് കമ്മീഷണര്‍ അനില്‍ ഗോയലിനെതിരെ സിബിഐ അന്വേഷണമാരംഭിച്ചു. ഇതിന്റെ ഭാഗമായി ഗോയലിന്റെ മുംബൈയിലേയും ഡല്‍ഹിയിലേയും വീടുകളില്‍ സി.ബി.ഐ സംഘം റെയ്ഡ് നടത്തി. 30 കോടി രൂപയോളം അനധികൃതമായി സമ്പാദിച്ചതിന്റെ രേഖകള്‍ മുംബൈയിലെ വസതിയില്‍ നിന്നും കണ്ടെത്തിയതായി സിബിഐ അറിയിച്ചു.

കൈക്കൂലിക്കേസില്‍ ചോദ്യംചെയ്തതിനെത്തുടര്‍ന്ന് ആത്തഹത്യചെയ്ത കുമാറിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയ പണം ഗോയലിന് നല്‍കാനുള്ളതായിരുന്നു എന്ന് സിബിഐ അറിയിച്ചു.10 ലക്ഷം രൂപ കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മീഷണറേയും ഓഫിസറേയും സിബിഐ സംഘം കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. തിരുവനന്തപുരം ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ഹൈദരാബാദ് സ്വദേശി ശൈലേന്ദ്ര മമ്മടി, ഇന്‍കം ടാക്‌സ് ഓഫിസര്‍ ശരത് എന്നിവരാണ് അറസ്റ്റിലായത്.  ഇടനിലക്കാരനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കുരുവിള, ബില്‍ഡറായ അലക്‌സ്, ജ്വല്ലറി ഉടമ ജോയി തോമസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
Next Story

RELATED STORIES

Share it