Flash News

ആദര്‍ശം പറഞ്ഞുകൊണ്ടിരുന്നാല്‍ പാര്‍ട്ടിയുണ്ടാവില്ല: കെ ബാബു

ആദര്‍ശം പറഞ്ഞുകൊണ്ടിരുന്നാല്‍ പാര്‍ട്ടിയുണ്ടാവില്ല: കെ ബാബു
X
babu

തിരുവന്തപുരം: ആദര്‍ശം പറഞ്ഞുകൊണ്ടിരുന്നാല്‍ പാര്‍ട്ടിയുണ്ടാവില്ലെന്ന് കെ ബാബു. ചിലര്‍ തന്നെ കളങ്കിതനും മദ്യലോബിയുടെ ആളായും ചിത്രീകരിച്ചെന്നും കെ ബാബു ആരോപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തെകുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന കെപിസിസി ക്യാമ്പ് എക്‌സിക്യൂട്ടീവിലാണ് ബാബുവിന്റെ പരാമര്‍ശം. തന്നെ പാര്‍ട്ടിയ്ക്ക് കൊള്ളാത്തവനാക്കി ചിത്രീകരിച്ചു. ഏഴ് ദിവസം നീണ്ടുനിന്ന സീറ്റ് തര്‍ക്കം തിരഞ്ഞെടുപ്പില്‍ പരാജയത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി പ്രസിഡണ്ട് വിഎം സുധീരനെതിരെയായിരുന്ന ബാബുവിന്റെ പ്രസ്താവന. സുധീരന്‍ നേതൃസ്ഥാനം     ഒഴിയണമെന്ന് അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടിയ്ക്കുള്ളതുപോലെ പാര്‍ട്ടിയ്ക്കും ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ ബാബു ഇഷ്ടമില്ലാത്ത വകുപ്പായിട്ടും ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായതുപോലെ  മദ്യനയം അപ്രായോഗികമാണെന്നറിഞ്ഞിട്ടും നടപ്പാക്കാന്‍  താന്‍ നിര്‍ബന്ധിതനാവുകയായിരുന്നെന്നും കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it