ആത്മീയ തട്ടിപ്പുകാരുമായുള്ള രാഷ്ട്രീയ നീക്കുപോക്ക് അംഗീകരിക്കില്ല: ഐഎസ്എം

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വികസന കാഴ്ചപ്പാടും അഴിമതി വിരുദ്ധതയും കൈമുതലായുള്ളവരെ മല്‍സരിപ്പിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തയ്യാറാവണമെന്ന് ഐഎസ്എം സംസ്ഥാന നേതൃശില്‍പശാല ആവശ്യപ്പെട്ടു.
പ്രതിയോഗികളെ ഒതുക്കുന്നതിനുവേണ്ടി സ്ഥാനാര്‍ഥി ലിസ്റ്റ് വെട്ടുകയും തിരുത്തുകയും ചെയ്യുകയെന്നതിലുപരി കേരളത്തിന് ആവശ്യമുള്ളവരെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇച്ഛാശക്തിയാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രകടിപ്പിക്കേണ്ടത്. ഏതൊരു രാഷട്രീയ ലക്ഷ്യത്തിന്റെ പേരിലായാലും മതത്തെ മുന്നില്‍ വച്ച് രാഷ്ട്രീയ വിലപേശല്‍ നടത്തുന്ന ആത്മീയ തട്ടിപ്പുകാരുമായുള്ള രാഷ്ട്രീയ നീക്കുപോക്കിനെ മുജാഹിദുകള്‍ അംഗീകരിക്കില്ലെന്നും അത്തരം കൂട്ടുകെട്ടുകളെ തോല്‍പിക്കാന്‍ പരമാവധി പരിശ്രമിക്കുമെന്നും ഐഎസ്എം വ്യക്തമാക്കി.
ജാതിയും മതവും നോക്കി സ്ഥാനാര്‍ഥി നിര്‍ണയം നടത്തുന്ന ഇടതുവലതു മുന്നണികള്‍ നിലപാട് തിരുത്തണമെന്നും ഐഎസ്എം ആവശ്യപ്പെട്ടു. ആദര്‍ശ യൗവനത്തിന്റെ അരനൂറ്റാണ്ട് എന്ന പ്രമേയത്തില്‍ കോഴിക്കോട് നടന്ന ശില്‍പശാല പ്രഫ. കെ പി സകരിയ്യ ഉദ്ഘാടനംചെയ്തു.
Next Story

RELATED STORIES

Share it