Kerala

ആത്മാഭിമാന മാര്‍ച്ച് 17ന്

ആത്മാഭിമാന മാര്‍ച്ച് 17ന്
X
jisha

കൊച്ചി: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ ആത്മാവിന് പ്രണാമം അര്‍പ്പിച്ചുകൊണ്ട് പട്ടികജാതി പട്ടികവര്‍ഗ സമുദായ സമരസമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 17ന് ആത്മാഭിമാന മാര്‍ച്ച് നടത്തും.
പെരുമ്പാവൂര്‍ കുറുപ്പംപടി പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് നിന്നും ജിഷയുടെ വസതിയിലേക്കാണ് മാര്‍ച്ച് നടത്തുന്നതെന്ന് പട്ടികജാതി-പട്ടികവര്‍ഗ സമുദായ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 33 പട്ടികജാതി പട്ടികവര്‍ഗ സംഘടനകള്‍ ചേര്‍ന്നുള്ളതാണ് സമരസമിതി. ജിഷയുടെ കൊലപാതക കേസന്വേഷണം സിബിഐയെ ഏല്‍പ്പിക്കുക, തെളിവുകള്‍ നശിപ്പിച്ച പോലിസ്, റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് നീക്കംചെയ്ത് പ്രതിപ്പട്ടികയില്‍ ചേര്‍ക്കുക, കേരളത്തിലെ റോഡ്, തോട് പുറമ്പോക്കുകളില്‍ താമസിക്കുന്ന എസ്‌സി-എസ്ടി വിഭാഗങ്ങളെ വാസയോഗ്യമായ വീടുകള്‍ നല്‍കി പുനരധിവസിപ്പിക്കുക, പട്ടികജാതി വിഭാഗങ്ങള്‍ക്ക് കൃഷി ചെയ്ത് ജീവിക്കാനാവശ്യമായ ഭൂമി ലഭ്യമാകത്തക്ക വിധത്തില്‍ രണ്ടാം ഭൂപരിഷ്‌കരണ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുക, അഭ്യസ്ഥവിദ്യരായ പട്ടികജാതിയില്‍ പെട്ടവര്‍ക്കും സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ നല്‍കുക എന്നീ ആവശ്യങ്ങളും നേതാക്കള്‍ ഉന്നയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ സമരസമിതി ജനറല്‍ കണ്‍വീനര്‍ പി എന്‍ സുകുമാരന്‍, ചെയര്‍മാന്‍ പി ശശികുമാര്‍, രക്ഷാധികാരി വെണ്ണിക്കുളം മാധവന്‍, എ ശശിധരന്‍, കമലന്‍ മാസ്റ്റര്‍, പി വി കൃഷ്ണന്‍കുട്ടി, കെ സി ശോഭാ സുരേന്ദ്രന്‍, എം കെ ഗോപി, തങ്കപ്പന്‍ വടുതല, വി വി ആണ്ടവന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it