ആത്മഹത്യാശ്രമം: കനേഡിയന്‍ ഗോത്രമേഖലയില്‍ അടിയന്തരാവസ്ഥ

ഒട്ടാവ: വടക്കന്‍ കാനഡയിലെ ഓന്‍ടാരിയോയിലെ ഒറ്റപ്പെട്ട ഗോത്രമേഖലയായ അട്ടാവാപിസ്‌കത് ഫസ്റ്റ് നാഷനില്‍ 11 പേര്‍ ആത്മഹത്യാശ്രമം നടത്തിയതിനെത്തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മാര്‍ച്ചില്‍ നഗരത്തില്‍ 28 പേരും സപ്തംബര്‍ മുതല്‍ 100ലധികം പേരും ആത്മഹത്യാശ്രമം നടത്തിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. മേഖലയിലെ ഗോത്രവിഭാഗത്തില്‍ പെട്ടവരാണ് പട്ടിണിമൂലം ആത്മഹത്യ ചെയ്യാനൊരുങ്ങുന്നത്. 2000ത്തോളം പേരടങ്ങുന്ന ഗോത്ര വിഭാഗമാണിത്. റിപോര്‍ട്ട് വേദനാജനകമാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. രാജ്യത്ത് 14 ലക്ഷം ജനങ്ങള്‍ കൊടും ദാരിദ്ര്യം അനുഭവിക്കുന്നതായാണ് റിപോര്‍ട്ട്.
Next Story

RELATED STORIES

Share it