ആത്മഹത്യാനിരക്കില്‍ മുന്നില്‍ ക്രിസ്ത്യാനികളെന്ന് റിപോര്‍ട്ട്

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍, ഹിന്ദു വിഭാഗങ്ങളെ അപേക്ഷിച്ച് മുസ്‌ലിംകള്‍ക്കിടയില്‍ ആത്മഹത്യാ നിരക്കു കുറവെന്ന് ദേശീയ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ രേഖ. ദലിതുകള്‍ക്കും ആദിവാസികള്‍ക്കുമിടയില്‍ ആത്മഹത്യാനിരക്ക് കൂടുതലാണെന്നും രേഖ ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യാനികള്‍ക്കിടയിലാണ് ആത്മഹത്യാനിരക്ക് കൂടുതല്‍. ഇത് 17.4 ശതമാനമാണ്.
ഹിന്ദുക്കള്‍ക്കിടയില്‍ 11.3 ശതമാനവും മുസ്‌ലിംകള്‍ക്കിടയില്‍ 7 ശതമാനവുമാണ് ആത്മഹത്യാനിരക്ക്. സിഖുകാര്‍ക്കിടയില്‍ 4.1 ശതമാനം. 10.6 ആണ് ദേശീയ ശരാശരി. ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ജാതി അടിസ്ഥാനത്തിലുള്ള ആത്മഹത്യാനിരക്ക് തയ്യാറാക്കിയത്. 2014ലെ കണക്കുപ്രകാരം തയ്യാറാക്കിയ രേഖ ഇതേവരെ പുറത്തുവിട്ടിരുന്നില്ല. ഇത് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം വിവരാവകാശ നിയമപ്രകാരം സമ്പാദിച്ച് പുറത്തുവിടുകയായിരുന്നു.
ജാതി വിഭാഗത്തില്‍ ആദിവാസികളിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്കുള്ളത്. 10.4 ശതമാനം. 9.4 ശതമാനവുമായി ദലിതുകളാണ് തൊട്ടുപിന്നില്‍. ഒബിസി വിഭാഗത്തില്‍ 9.2 ശതമാനം ആത്മഹത്യാ നിരക്കുണ്ട്. 2011ലെ സെന്‍സസ് പ്രകാരം 2.3 ശതമാനമാണ് രാജ്യത്തെ ക്രിസ്ത്യന്‍ ജനസംഖ്യ. എന്നാല്‍, അവരുടെ ആത്മഹത്യാ ഓഹരി 3.7 ശതമാനമാണ്. 79.8 ശതമാനം ജനസംഖ്യയുള്ള ഹിന്ദുക്കളില്‍ ഓഹരി 83 ശതമാനവും 14.2 ശതമാനം ജനസംഖ്യയുള്ള മുസ്‌ലിംകളില്‍ ഓഹരി 9.2 ശതമാനവുമാണ്.
Next Story

RELATED STORIES

Share it