Second edit

ആതുരസേവന നൈതികത

പയ്യന്നൂരിലെ ഒരു യുവഡോക്ടര്‍ പെപ്‌സികോ എന്ന കമ്പനിക്കെതിരേ നടത്തിയ നിയമയുദ്ധങ്ങള്‍ വിജയകരമായ പരിസമാപ്തിയിലെത്തിയത് നമ്മളൊക്കെ അറിഞ്ഞോ ആവോ! പെപ്‌സികോയുടെ ട്രോപ്പിക്കാനാ ജ്യൂസ്, ക്വാക്കര്‍ ഓട്‌സ് എന്നിവ രോഗികള്‍ക്ക് കുറിച്ചുകൊടുക്കുന്നതിനുവേണ്ടി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രണ്ടേകാല്‍ കോടി രൂപയുടെ കരാര്‍ ഒപ്പിട്ടതിനെതിരേയായിരുന്നു ഡോ. കെ വി ബാബുവിന്റെ യുദ്ധം. ഇത് ആരോഗ്യരംഗത്തെ നൈതികതയ്ക്കും നിയമങ്ങള്‍ക്കുമെതിരാണെന്ന് അദ്ദേഹം വാദിച്ചു. ഡോ. ബാബുവിനെതിരേ ഐഎംഎ പല നടപടികളും കൈക്കൊണ്ടെങ്കിലും പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അദ്ദേഹത്തിന്റെ തുണയ്‌ക്കെത്തിയിരിക്കുകയാണ്. എങ്കിലും പെപ്‌സികോയുടെയും ഐഎംഎയുടെയും കൂട്ടുകച്ചവടം എത്രത്തോളം തടയാന്‍ സാധിക്കുമെന്നൊന്നും ഇനിയും ഉറപ്പിച്ചുപറഞ്ഞുകൂടാ.
ചികില്‍സാരംഗത്തെ ധാര്‍മികതയുമായി ബന്ധപ്പെട്ട ഗൗരവമുള്ള പ്രശ്‌നമാണ് ഡോ. ബാബുവിന്റെ പോരാട്ടത്തില്‍ അന്തര്‍ലീനമായിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ കച്ചവടവല്‍ക്കരിക്കപ്പെട്ട ആതുരസേവനമണ്ഡലം ധാര്‍മികതയെക്കുറിച്ച് ആലോചിക്കുന്നേയില്ല. സ്വാശ്രയ വിദ്യാഭ്യാസം മെഡിക്കല്‍രംഗത്തെ കൂടുതല്‍ വാണിജ്യവല്‍ക്കരിക്കുകയും ചെയ്തിരിക്കുന്നു. ഡോക്ടര്‍മാരുടെ സംഘടനകളും കച്ചവടം കൊഴുപ്പിക്കാനാണ് കൂട്ടുനില്‍ക്കുന്നത്. ഈ അവസ്ഥയില്‍ ആതുരസേവനരംഗത്ത് നൈതികത ഊട്ടിവളര്‍ത്തുന്നതിനെക്കുറിച്ച് മത-സാമുദായിക-സാംസ്‌കാരിക സംഘടനകള്‍ കാര്യമായി ആലോചിക്കണം.
Next Story

RELATED STORIES

Share it