ആതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാവില്ല: ആര്യാടന്‍

കൊച്ചി: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാനാവില്ലെന്ന് മുന്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരു മുന്നണികളിലും ഏകീകൃത അഭിപ്രായം ഇല്ലാത്തതാണ് പദ്ധതിക്ക് പ്രധാന തടസ്സമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ അഭിപ്രായം ആത്മാര്‍ഥത ഉള്ളതാണെന്ന് താന്‍ കരുതുന്നില്ല. സ്വന്തം പാര്‍ട്ടിയിലോ മുന്നണിയിലോ പോലും അഭിപ്രായ ഐക്യം ഉണ്ടാക്കാതെ എങ്ങനെ പദ്ധതി നടപ്പാക്കുമെന്നും ആര്യാടന്‍ മുഹമ്മദ് ചോദിച്ചു. വിവാദങ്ങളും ആശങ്കകളുമല്ല യാഥാര്‍ഥ്യബോധത്തോടെയുള്ള പദ്ധതികളും നടപടികളുമാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it