malappuram local

ആതവനാട് മാട്ടുമ്മലില്‍ ലഹരി മാഫിയ വീണ്ടും സജീവമാവുന്നു

പുത്തനത്താണി: ഒരിടവേളക്ക് ശേഷം ആതവനാട് മാട്ടുമ്മല്‍ പ്രദേശങ്ങളില്‍ ലഹരി മാഫിയ വീണ്ടും പിടിമുറുക്കുന്നു. വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചാണ് കഞ്ചാവ്, മയക്കു മരുന്ന് മാഫിയയുടെ പ്രര്‍ത്തനം.
കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ഥിയുടെ കൈവശം കൂടുതല്‍ പണം കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് ലഹരി മാഫിയ നല്‍കിയതാണെന്നറിഞ്ഞത്. ഇത്തരം വിദ്യാര്‍ഥികളെ ഉപയോഗിച്ചാണ് മറ്റ് വിദ്യാര്‍ഥികളിലേക്ക് കഞ്ചാവും മറ്റു ലഹരി വസ്തുക്കളും സംഘം എത്തിക്കുന്നത്. പോലിസോ,പഞ്ചായത്ത് അധികൃതരോ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് ഇത്തരം സംഘങ്ങള്‍ സജീവമാവാന്‍ കാരണം.
ആവശ്യക്കാരായി മറ്റ് പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെ എത്തുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കു പുറമെ ചില അന്യസംസ്ഥാന തൊഴിലാളികളും സംഘത്തിന്റെ ഇരകളാണ്. മാസങ്ങള്‍ക്ക് മുമ്പ് ഒരു കിലോയോളം കഞ്ചാവ് ഈ പ്രദേശങ്ങളില്‍ നിന്നും എക്‌സൈസ് പിടിച്ചെടുക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിനു ശേഷം സംഘം നിര്‍ജീവമായിരുന്നെങ്കിലും വീണ്ടും സജീവമായിരിക്കുകയാണ്. നിരവധി തവണ സംഘത്തെ കുറിച്ച് പോലിസിന്റെയും പഞ്ചായത്ത് അധികൃതരുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നെങ്കിലും ഒരു നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് പോലിസിനെയും ജനപ്രതിനിധികളെയും നാട്ടുകാരെയും ഉള്‍പ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിക്കാന്‍ പോലും പഞ്ചായത്ത് അധികൃതര്‍ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it