ആണവ പോര്‍മുന വികസിപ്പിച്ചെന്ന് ഉത്തരകൊറിയ

പ്യോങ്‌യാങ്: ബാലിസ്റ്റിക് മിസൈലുകളില്‍ ഘടിപ്പിക്കാന്‍ സാധിക്കുന്ന ആണവായുധങ്ങള്‍ രാജ്യത്തെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതായി ഉത്തരകൊറിയന്‍ നേതാവ് കിംജോങ് ഉന്‍. വികസിപ്പിച്ചെടുത്തതായി അവകാശപ്പെടുന്ന ആയുധത്തിന്റെ ഹ്രസ്വരൂപത്തിന്റെയടുത്ത് ഉന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഔദ്യോഗികമാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ചിത്രത്തിലൂടെ ഈ അവകാശവാദം സ്ഥിരീകരിക്കാനാവില്ലെന്നും വാദത്തില്‍ സംശയം നിലനില്‍ക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. യുഎന്‍ നിയന്ത്രണങ്ങള്‍ മറികടന്ന് നാലാംതവണയും ആണവപരീക്ഷണം നടത്തുകയും ഉപഗ്രഹവിക്ഷേപണം നടത്തുകയും ചെയ്തതിന്റെ പേരില്‍ യുഎന്‍ ഉത്തരകൊറിയക്കു മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it