Flash News

ആണവായുധം ഉപയോഗിക്കാന്‍ സൈന്യത്തോട് ഒരുങ്ങാന്‍ കി ജോങ്

ആണവായുധം ഉപയോഗിക്കാന്‍ സൈന്യത്തോട്  ഒരുങ്ങാന്‍ കി ജോങ്
X
Kim_Jong_Un_

സിയോള്‍: ആണവായുധം ഉപയോഗിക്കാന്‍ സൈന്യത്തോട് ഒരുങ്ങാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്.ഐക്യരാഷ്ട്ര സംഘടന ഉത്തരകൊറിയക്കു മേല്‍ ഏര്‍പ്പെടുത്തിയ ശക്തമായ ഉപരോധത്തെ തുടര്‍ന്നാണ് കി ജോങിന്റെ പുതിയ ഭീഷണി. ശത്രുക്കളുടെ ഭാഗത്ത് നിന്നും ഭീഷണി വര്‍ധിക്കുന്നതിനാലാണ് പുതിയ നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അടുത്തിടെ തുടര്‍ച്ചയായി നാലുതവണയാണ് ഉത്തരകൊറിയ ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറികടന്ന് ആണവപരീക്ഷണവും റോക്കറ്റ് വിക്ഷേപണവും നടത്തിയത്. ഐക്യരാഷ്ട്ര സംഘടന ഉപരോധം ഏര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കകം ആറ് ഹ്രസ്വദൂര മിസൈലുകള്‍ കിഴക്കന്‍ കടലിലേക്ക് അയച്ച് ഉത്തരകൊറിയ പ്രകോപനപരമായി പ്രതികരിച്ചിരുന്നു.
Next Story

RELATED STORIES

Share it