ആണവമേധ മിസൈല്‍ പരീക്ഷണം നടത്തുമെന്ന് ഉത്തര കൊറിയ

പ്യോങ്‌യാങ്: അടുത്തുതന്നെ ആണവായുധ പരീക്ഷണം നടത്തുമെന്നും ആണവമേധ മിസൈലുകളുടെ പരീക്ഷണ വിക്ഷേപണം നടത്തുമെന്നും ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍. യുഎന്‍ രക്ഷാസമിതി രാജ്യത്തിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനു പിന്നാലെയാണ് മിസൈല്‍ പരീക്ഷണം നടത്തുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനം. മിസൈലിന്റെ താപപ്രതിരോധ ശേഷി പരീക്ഷിച്ച ശേഷമാണ് പരീക്ഷണ വിക്ഷേപണം നടത്തുമെന്ന് കിം ജോങ് ഉന്‍ പ്രഖ്യാപിച്ചതെന്ന് ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപോര്‍ട്ട് ചെയ്യുന്നു.
പുതിയ മിസൈല്‍ പരീക്ഷണം രാജ്യത്തിന്റെ ആണവായുധശേഷി വര്‍ധിപ്പിക്കും. അതേസമയം ഉത്തര കൊറിയ പുതിയ മിസൈല്‍ സാങ്കേതികവിദ്യ കരസ്ഥമാക്കിയെന്നു വിശ്വസിക്കുന്നില്ലെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രാലയം പ്രതികരിച്ചു. വടക്കന്‍ കൊറിയ പരീക്ഷണം നടത്തിയാല്‍ അത് യുഎന്‍ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാവുമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അതവരെ നാശത്തിലേക്ക് നയിക്കുമെന്നും ദക്ഷിണ കൊറിയ വ്യക്തമാക്കി.
Next Story

RELATED STORIES

Share it