ആണവനിലയം ചോര്‍ച്ച: അന്വേഷണം തുടങ്ങി

അഹ്മദാബാദ്: ഗുജറാത്തിലെ കക്രപാര്‍ ആണവനിലയത്തിലെ ഘനജല ചോര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ വിദഗ്ധസംഘം അന്വേഷണം ആരംഭിച്ചു. ആണവ വികിരണം പുറത്തായിട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. ആണവോര്‍ജ വകുപ്പിലെ രണ്ടു വിദഗ്ധരെ കൂടാതെ സഹായത്തിനായി കക്രപാര്‍ പ്ലാന്റ് അറ്റോമിക് പവര്‍ സ്‌റ്റേഷന്‍ ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ട്. തുടര്‍ച്ചയായ രണ്ടാംദിവസവും ആണവനിലയത്തിലെ ഒരു പ്ലാന്റ് അടഞ്ഞുകിടന്നു.
Next Story

RELATED STORIES

Share it