ernakulam local

ആഢംബര കപ്പലിലെ രണ്ട് യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മട്ടാഞ്ചേരി: കൊച്ചിയിലെത്തിയ ആഢംബര കപ്പലിലെ രണ്ട് യാത്രികരെ നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ ആരോഗ്യ നില മോശമാണന്നാണ് റിപോര്‍ട്ട്.
വ്യാഴാഴ്ച രാവിലെ കൊച്ചിയിലെത്തിയ ക്യൂന്‍മേരി രണ്ടിലെ യാത്രക്കാരായ അമേരിക്ക, ബ്രിട്ടണ്‍ സ്വദേശികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദേഹാസ്വസ്ഥം പ്രകടമാക്കിയ പല്ലാടി ജെയിംസ് റീഡിനെ (62)വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീര്‍ത്തും അവശനിലയിലായ ജെയിംസ് റീഡിന് ന്യൂമോണിയ ബാധിച്ചതായും കിഡ്‌നി പ്രവര്‍ത്തനം മോശമായതായും ഡോക്ടര്‍മാര്‍ പറഞ്ഞു. അമേരിക്കയിലെ റിട്ടയേര്‍ഡ് സിവില്‍ എന്‍ജിനീയറാണ് ജെയിംസ് റീഡ്.
ബ്രിട്ടണിലെ അയര്‍ലന്റ് സ്വദേശിയായ ഡെറിക്ക് വില്യം ചാള്‍സിനെ (76)നെഞ്ചുവേദനയെ തുടര്‍ന്നാണ് ഉച്ചയ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അയര്‍ലാന്റിലെ റിട്ട.
കസ്റ്റംസ് ഇന്റലിജന്റസ് ഓഫിസറാണ് ഡെറിക്ക്. ഇദ്ദേഹത്തോടോപ്പം ഭാര്യ ടിയാനും കൊച്ചിയിലുണ്ട്. അപകടഘട്ടം തരണം ചെയ്ത ഡെറിക്ക് വിദഗ്ധ ചികില്‍സയ്ക്ക് ശേഷം വീണ്ടും യാത്രാ കപ്പലിലേയ്ക്ക് തിരിക്കാനാണ് ഉദ്ദേശിക്കുന്നത്. സിംഗപ്പുരില്‍ നിന്നാണ് ഡെറിക്കും ഭാര്യയും ലോക സഞ്ചാര യാത്ര തുടങ്ങിയത്.
ഡോ. ഷറഫത്ത് അലിയുടെ നേതൃത്വത്തിലാണ് ഇരുവരെയും പരിശോധിച്ചത്.
സമയോചിതമായി ചികില്‍സാ സൗകര്യവും സ്‌നേഹപരിചരണവും നല്‍കുന്ന ഇന്ത്യക്കാരുടെ സന്മനസ്സിന് നന്ദിയുണ്ടെന്ന് ഇരുവരും പറഞ്ഞു.
Next Story

RELATED STORIES

Share it