ആഡംബര ആസ്ഥാനം നിര്‍മിച്ചത് 45 ദശലക്ഷം ഡോളര്‍ ചെലവിട്ട്

കെ എ സലിം

ന്യൂഡല്‍ഹി: വിവാദ ചാരിറ്റി സംഘടനയായ ഗോസ്‌െപല്‍ ഫോര്‍ ഏഷ്യയുടെ ടെക്‌സസിലെ ആസ്ഥാനം നിര്‍മിച്ചതുമായി ബന്ധപ്പെട്ടും കേസ്. 45 ദശലക്ഷം ഡോളര്‍ ചെലവിട്ട് ടെക്്‌സസില്‍ നിര്‍മിച്ച ആഡംബര ആസ്ഥാനത്തിനെതിരേയാണ് കേസ് അര്‍ക്കന്‍സസ് കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ധര്‍മപ്രവര്‍ത്തനങ്ങ ള്‍ക്കായി ലഭിച്ച പണം ഉപയോഗിച്ചാണ് ആസ്ഥാനം നിര്‍മിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കെ പി യോഹന്നാന്‍, ഗിസേല പുന്നൂസ്, ഡാനിയല്‍ പുന്നൂസ്, ഡേവിഡ് കാരള്‍, പാറ്റ് എംറിക് എന്നിവരെ പ്രതിയാക്കിയാണ് കേസ്. ഗോസ്‌െപല്‍ ഏഷ്യയുടെ കാനഡയിലെ മേധാവിയാണ് എംറിക്. സേവനപ്രവര്‍ത്തനങ്ങള്‍ക്കായി വിദേശരാജ്യങ്ങളില്‍നിന്ന് പിരിച്ച കോടികളുടെ ഫണ്ട് കേരളത്തില്‍ സ്വത്ത് വാങ്ങിക്കൂട്ടാനും മറ്റുമായി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ഗോസ്‌പെല്‍ ഏഷ്യക്കെതിരേ കേസ് നടക്കുന്നുണ്ട്. ഇതോടൊപ്പമാണ് ആസ്ഥാനം നിര്‍മിച്ചതുമായി ബന്ധപ്പെട്ട കേസും അന്വേഷിക്കുന്നത്. മൊത്തം 94 ദശലക്ഷം ഡോളര്‍ ഇത്തരത്തില്‍ ശേഖരിച്ചെന്നാണ് ആരോപണം. കെ പി യോഹന്നാനാണ് ഗോസ്‌െപല്‍ ഫോര്‍ ഏഷ്യയുടെ സ്ഥാപകന്‍. 2007- 2014 കാലഘട്ടത്തില്‍ ഇന്ത്യയിലേക്ക് 93.5 ദശലക്ഷം ഡോളര്‍ അയച്ചുവെന്നാണ് ഗോസ്‌പെല്‍ അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഈ കാലയളവില്‍ ഇന്ത്യയിലേക്ക് ഇത്തരത്തില്‍ പണമെത്തിയിട്ടില്ല. ഗോസ്‌െപലിനുവേണ്ടി കഴിഞ്ഞ 20 വര്‍ഷമായി ഫണ്ട് സ്വരൂപിച്ച നോവ സ്‌കോട്ടിയ പാസ്റ്റര്‍ ബ്രൂസ് മോറിസണാണ് കാനഡ റവന്യൂ ഏജന്‍സിക്കും റോയ ല്‍ കനേഡിയന്‍ മൗണ്ടഡ് പോലിസിനും പരാതി നല്‍കിയത്. കേരളത്തിലെ ദലിതുകള്‍ക്കിടയിലെ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി പലഭാഗത്തു നിന്നായി സ്വരൂപിച്ച 128 ദശലക്ഷം യുഎസ് ഡോളര്‍ ഇന്ത്യയില്‍ അപ്രത്യക്ഷമായെന്ന് മോറിസണ്‍ സമര്‍പ്പിച്ച 21 പേജുള്ള സാമ്പത്തിക വിശകലനക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സംബന്ധിച്ച് ഇന്ത്യാ സര്‍ക്കാരില്‍ നിന്നുള്ള രേഖകളും മോറിസണ്‍ പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്. ഗോസ്‌പെല്‍ ഏഷ്യക്കായി സ്ഥിരം സംഭാവന നല്‍കി വരുന്ന 10,000 പേര്‍ കാനഡയിലുണ്ടെന്ന് മോറിസണ്‍ ചൂണ്ടിക്കാട്ടുന്നു. അവരെ വഞ്ചിക്കുന്ന നിലപാടാണ് ഗോസ്‌പെലിന്റേത്. ഫെബ്രുവരി 8നാണ് മാത്യു, ജെന്നിഫര്‍ ഡിക്‌സണ്‍ എന്നിവര്‍ അര്‍കന്‍സസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നത്. ഗോസ്‌െപല്‍ ഏഷ്യയും യോഹന്നാനും ക്രിസ്തുമതവിശ്വാസികളുടെ സാമുഹികസേവന മേഖലയിലെ സല്‍പ്പേര് ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. ചുരുങ്ങിയത് 450 ദശലക്ഷം ഡോളറെങ്കിലും ഇത്തരത്തില്‍ വെട്ടിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. ഏപ്രില്‍ 15ഓടെ ഗോസ്‌െപലിന് വേണ്ടി എംറിക് ആരോപണങ്ങള്‍ നിഷേധിച്ചു മറുപടി ഫയല്‍ ചെയ്തു. ഇതോടൊപ്പമാണ് മോറിസണ്‍ തന്റെ സ്യൂട്ട് ഫയല്‍ ചെയ്തത്. ഗോസ്‌െപലിന്റെ ഡയരക്ടര്‍ ബോര്‍ഡില്‍ നിന്ന് പുറത്താക്കപ്പെട്ട ഗാരി ക്ലൂലി സംഘടനയുടെ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരേ കനേഡിയന്‍ റവന്യു അതോറിറ്റിക്ക് പരാതി നല്‍കിയിരുന്നു. പിരിച്ച പണം ചെലവഴിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ കാണണമെന്ന് ആവശ്യപ്പെട്ടതിനാലായിരുന്നു ഇതെന്ന് ക്ലൂലി ആരോപിക്കുന്നു.  ഗോസ്‌പെല്‍ ഏഷ്യ കേരളത്തില്‍ സ്വകാര്യ ആശുപത്രികള്‍, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയവ കെട്ടിപ്പൊക്കിയതായും 19 ദശലക്ഷം യുഎസ് ഡോളര്‍ കൊടുത്ത് റബര്‍തോട്ടം വാങ്ങിയതായും പരാതിയില്‍ പറയുന്നുണ്ട്. ബര്‍മയില്‍ ഒരു ഫുട്‌ബോള്‍ ക്ലബ്ബും നടത്തുന്നുണ്ട്. ഇതുസംബന്ധിച്ച രേഖകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it