Districts

ആഡംബരക്കപ്പലായ എക്‌സ്‌പ്ലോറര്‍ ഓഫ് ദ സീസ് കൊച്ചിയില്‍

കൊച്ചി: റോയല്‍ കരീബിയന്‍ ഇന്റര്‍നാഷനലിന്റെ എക്‌സ്‌പ്ലോറര്‍ ഓഫ് ദ സീസ് എന്ന ആഡംബരക്കപ്പല്‍ കൊച്ചിയിലെത്തി. ഇന്ത്യയില്‍ ആദ്യമായെത്തിയ ഈ ഉല്ലാസക്കപ്പല്‍ കഴിഞ്ഞ ബുധനാഴ്ച ഗോവയില്‍ എത്തിയിരുന്നു. ഇവിടെനിന്നുമാണ് കൊച്ചിയില്‍ എത്തിയത്. ദുബയില്‍ നിന്നാരംഭിച്ച 11 ദിവസത്തെ മിഡില്‍ ഈസ്റ്റ് ആന്റ് ഏഷ്യാ ക്രൂസിന്റെ ഭാഗമായാണു കപ്പല്‍ ഇന്ത്യയിലെത്തിയത്. 3200 ഓളം രാജ്യാന്തര സഞ്ചാരികളുമായുള്ള ഇതിന്റെ യാത്ര സിംഗപ്പൂരില്‍ അവസാനിക്കും.
കൊച്ചി തുറമുഖത്ത് എത്തിയ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങില്‍ ക്യാപ്റ്റന്‍ ജെറ്റില്‍ ജെര്‍സ്റ്റാഡും കൊച്ചി തുറമുഖ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സെന്തിവേലും പങ്കെടുത്തു. റോയല്‍ കരീബിയന്‍ ഇന്റര്‍നാഷനലിന്റെ ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന മൂന്നാമത്തെ കപ്പലാണിത്. ഇത്തരത്തിലുള്ള കപ്പലുകള്‍ എത്തുന്നത് ഇന്ത്യന്‍ തുറമുഖങ്ങളില്‍ ക്രൂസ് ഷിപ്പുകള്‍ക്കായുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ ത്വരിതപ്പെടുത്തുമെന്നു റോയല്‍ കരീബിയന്‍ ഇന്റര്‍നാഷനലിന്റെ ഇന്ത്യന്‍ പ്രതിനിധി രത്‌ന ചന്ദ്ര ചൂണ്ടിക്കാട്ടി. അത്യാധുനിക, ആഡംബര സംവിധാനങ്ങളോടുകൂടിയതാണ് ഐക്‌സ്‌പ്ലോറര്‍ ഓഫ് ദ സീസ്. 3480 സഞ്ചാരികളെ ഉള്‍ക്കൊള്ളാനാവുന്ന കപ്പലില്‍ ഈ വര്‍ഷം ആദ്യം പുതിയ നിരവധി സൗകര്യങ്ങള്‍കൂടി കൂട്ടിച്ചേര്‍ത്തിരുന്നു.
Next Story

RELATED STORIES

Share it