Literature

ആജ്ഞകള്‍ അനുസരിക്കാത്ത അയ്യപ്പന്‍.....

ആജ്ഞകള്‍ അനുസരിക്കാത്ത അയ്യപ്പന്‍.....
X
ayyappan4




haneef




ഇക്കാലം ചലച്ചിത്ര സംവിധായകനും ജനകീയ നാടകവേദിയുടെ നല്ലൊരു സംഘാടകനുമായ ആറങ്ങോട്ടുകര എംജി ശശിയും സംഘവും ഞാന്‍ എഴുതിയ ''നാം ഭൂമിയുടെ ഉപ്പാകുന്നു...''തെരുവു നാടകരൂപവുമായി കോഴിക്കോട്ടെത്തുന്നു. നോവലിസ്റ്റ് സാറാടീച്ചറുടെ മകള്‍ ഗീതയടക്കം നിരവധി നാടകപ്രവര്‍ത്തകരുടെ സംഘം. കോഴിക്കോട് തിരുവണ്ണൂര്‍ ആല്‍ത്തറ ചുവട്ടിലായിരുന്നു ഒരു അവതരണം. ഞങ്ങള്‍ക്കു പ്രിയപ്പെട്ട എം എസ് മേനോന്‍ മാഷുടെ വീട്ടിലായിരുന്നു നാടകാനന്തരം ഞങ്ങള്‍ക്ക് ഭക്ഷണവും രാപാര്‍ക്കലും. 8 മണിക്ക് നാടകം. അക്കാലം എന്റെ കോഴിക്കോട്ടെ ''രക്ഷകന്‍'' ഹൈസ്‌കൂള്‍ അധ്യാപകന്‍ കെപിവി തമ്പി ആയിരുന്നു. അന്നദ്ദേഹം മാങ്കാവിലാണ് താമസം. ഭക്ഷണം കഴിക്കാന്‍ എന്നെയും കൂട്ടി തമ്പിമാഷ് നടക്കവെ....അതാ...വരുന്നു കവി അയ്യപ്പന്‍.

drama
''സുരേന്ദ്രന്‍ പറഞ്ഞു. നിന്റെ തെരുവുനാടകമുണ്ടെന്ന്...സഹിക്കാന്‍ പറ്റാത്തതിനാല്‍ ഞാന്‍ ഒളിച്ചു നടന്നതാ. ഇതാരെടേ....തമ്പിമാസ്റ്ററെ  ചൂണ്ടി അയ്യപ്പന്‍..
സുരേന്ദ്രന്‍ എന്നാല്‍ മികച്ച ജേര്‍ണലിസ്റ്റ്. എം എസ് മേനോന്റെ പുത്രന്‍. നൈതികവേദിയുടെ അനുഭാവി.
''ഡാ...അയ്യപ്പാ....' തമ്പിമാസ്റ്റര്‍ ആറന്‍മുള കോവിലകത്തെ രാജാക്കന്‍മാരില്‍ ഇളമുറ താവഴിയാണ് . ബഹുമാനിച്ചില്ലെങ്കില്‍ 'തമ്പുരാന്‍' ഗജകേസരിയാണ്...''
'അയ്യപ്പാ....ഭക്ഷണം വേണേല്‍ വാ...''
അയ്യപ്പന് ലോകത്ത് ഒരു നാടകവും ഇഷ്ടമല്ല..നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം കണ്ടിട്ട് തോപ്പില്‍ ഭാസിയോട്് ''നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി സഖാവെ ?  ലഹരിയില്‍ ചോദിച്ച പാരമ്പര്യവും അയ്യപ്പനുണ്ട്്.
ഞങ്ങള്‍ തിരുവണ്ണൂര്‍ ക്ഷേത്രനടയിലെ നാടന്‍ ഹോട്ടലില്‍ കയറി. ചൂടുദോശയും മുളകുപൊടിയും എള്ളെണ്ണയില്‍ ചാലിച്ച കറിവേപ്പിലക്കട്ടിയും മൂക്കുമുട്ടെ അടിച്ചു. മൂന്നുപേരുടെ ബില്‍തുക അക്കാലം -ഇരുപതുവര്‍ഷം മുമ്പ്-110 എന്നാണെങ്കില്‍ തീറ്റയുടെ ഭാരം ഊഹിക്കുക.
''മതിയായോ...അയ്യപ്പാ....
തമ്പി മാസ്റ്ററെ രാജകീയ ശൈലിയില്‍ ചോദിച്ചു. ഭക്ഷണത്തില്‍ സ്വതവേ പിശുക്കനായ അയ്യപ്പന്‍ ഒരു ദോശ മാേ്രത കഴിച്ചിട്ടുള്ളൂ....മുളകുപൊടി എണ്ണയില്‍ ചാലിച്ച് നാവില്‍ തേച്ചു..ധാരാളം....അയ്യപ്പന്റെ നാവാകെ പൊള്ളി. കൂട്ടുകൂടാ കണ്ണീരൊഴുകി......

100
ഹോട്ടലില്‍ തമ്പിമാഷ് ബില്ലടച്ചു. അവിടുന്നിറങ്ങിയതും തെറുത്തുവച്ച കുപ്പായകൈയില്‍ നിന്നൊരു ചുരുട്ടി സിഗററ്റ് പോലാക്കിയ നൂറിന്റെ കറന്‍സി അയ്യപ്പന്‍ തമ്പിക്കുനേരെ നീട്ടി..

''ഡാ..അയ്യപ്പാ... തമ്പി മാഷ് അത്ഭുത പരതന്ത്രനായി
തമ്പിയുടെ രാജഭാവങ്ങള്‍ അയ്യപ്പനു സുഖിച്ചില്ല എന്നു സാരം. സുഹൃത്തുക്കളോട് ബലമായി പോക്കറ്റില്‍ കയ്യിട്ട് കാശെടുക്കുന്ന അയ്യപ്പനില്‍ ഇങ്ങിനെയും ഒരു വീക് കോര്‍ണറുണ്ട്...കാരണം; കവിയായ ഞാനറിയുന്ന സാക്ഷാല്‍ അയ്യപ്പന്‍ 'ആജ്ഞകളെ' ഇഷ്ടപ്പെട്ടിരുന്നില്ല.



ഇതിന് മുമ്പുള്ള ഭാഗങ്ങള്‍ വായിക്കാന്‍ ലിങ്ക് ക്ലിക്ക് ചെയ്യുക

ഭാഗം മൂന്ന്

ഭാഗം രണ്ട്

ഭാഗം ഒന്ന്



Next Story

RELATED STORIES

Share it