Kottayam Local

ആഘോഷമായി പ്രവേശനോല്‍സവം

കോട്ടയം: അക്ഷരമുറ്റങ്ങളിലേക്ക് ചിരിച്ചും കരഞ്ഞും ആടിയും പാടിയും കുരുന്നുകളെ വര്‍ണാഭമായ പ്രവേശനോല്‍സവമൊരുക്കിയാണ് അധ്യാപകര്‍ സ്വീകരിച്ചത്. ജില്ലയില്‍ 10100 നവാഗതരെ ഒന്നാം ക്ലാസില്‍ പ്രവേശിപ്പിച്ചാണ് സ്‌കൂള്‍ പ്രവേശനോല്‍സവം നടത്തിയത്.
ഏറ്റുമാനൂര്‍ പേരൂര്‍ ജിബിഎല്‍പി സ്‌കൂളില്‍ നടന്ന ജില്ലാ പ്രവേശനോല്‍സവം ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച സുരേഷ്‌കുറുപ്പ് എംഎല്‍എ അക്ഷരദീപം തെളിയിച്ചു. തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് സ്‌കൂളില്‍ മണ്‍ചിരാതുകള്‍ തെളിയിച്ചു. കുട്ടികള്‍ക്കുളള സൗജന്യ യൂനിഫോം വിതരണോദ്ഘാടനം ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷന്‍ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍ നിര്‍വഹിച്ചു. വിവിധ ഗ്രാന്റുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പും സൗജന്യ പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേഷ് ഏറ്റുമാനൂരും നിര്‍വഹിച്ചു.
പള്ളിക്കൂടം കവലയില്‍ നിന്നാരംഭിച്ച വിളംബര റാലിയോടെയാണ് പ്രവേശനോല്‍സവം ആരംഭിച്ചത്.
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ഉപജില്ലാ സ്‌കൂള്‍ പ്രവേശനോല്‍സവം കുറിച്ചി പഞ്ചായത്തിലെ ഇത്തിത്താനം ഗവ. എല്‍പി സ്‌കൂളില്‍ സി എഫ് തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുറിച്ചി പഞ്ചായത്തു പ്രസിഡന്റ് ആര്‍ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം ബെറ്റി ടോജോ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ലൂസി ജോസഫ്, ജില്ലാ പഞ്ചായത്തംഗം ശോഭാ സലിമോന്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഡോ. എ കെ അപ്പുക്കുട്ടന്‍, ബിപിഒ ഉഷാ എലിസബത്ത് സംസാരിച്ചു. ഗവ. മുഹമ്മദന്‍സ് സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ഡോ.ബി ഇക്ബാല്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍ ഡോ. എസ് അബ്ദുല്‍ഖാദര്‍ അധ്യക്ഷത വഹിച്ചു.
എരുമേലി: എരുമേലി മേഖലയില്‍ നടന്ന പ്രവേശനോല്‍സവത്തില്‍ എല്ലാം സ്‌കൂളുകളിലും മിഠായികളുമായി പോലിസ് എത്തിയിരുന്നു. ഒന്നാം ക്ലാസില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കാനെത്തിയത് എരുമേലി സെന്റ് തോമസ്, നിര്‍മല പബ്ലിക് സ്‌കൂള്‍, കണമല സാന്‍തോം എന്നിവിടങ്ങളിലായിരുന്നു. പഞ്ചായത്ത് തല പ്രവേശനോല്‍സവം തുമരംപാറ ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി എസ് കൃഷ്ണകുമാര്‍, വൈസ് പ്രസിഡന്റ് ഗിരിജ പങ്കെടുത്തു.
വൈക്കം: വൈക്കം ആശ്രമം സ്‌കൂളിലെ പ്രവേശനോല്‍സവം ജില്ലാ പോലിസ് മേധാവി സതീഷ് ബിനോ ഉദ്ഘാടനം ചെയ്തു. എച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ കെ വി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. വിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ പി ആര്‍ ബിജി മുഖ്യപ്രസംഗം നടത്തി. വൈക്കം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോല്‍സവം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി ഡി സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ എ സി മണിയമ്മ യൂണിഫോം വിതരണവും, വാര്‍ഡ് കൗണ്‍സിലര്‍ അംബരീഷ് പഠനോപകരണ വിതരണവും നടത്തി.
വൈക്കം ടൗണ്‍ ഗവ. എല്‍പി സ്‌കൂളിലെ പ്രവേശനോല്‍സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ടി വി പുരം ഗവ. എല്‍പി സ്‌ക്കൂളിലെ പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് ടി യു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് സ്തൂളില്‍ നടന്ന പ്രവേശനോല്‍വം സിനിമാതാരം ഗിന്നസ് പക്രു ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it