Pathanamthitta local

ആഘോഷമാക്കി സ്‌കൂള്‍ പ്രവേശനോല്‍സവം

പത്തനംതിട്ട: പുതിയ അധ്യയനവര്‍ഷത്തിന് തുടക്കം കുറിച്ച് ജില്ലയിലുടനീളം വിദ്യാലയങ്ങളില്‍ പ്രവേശനോല്‍സവം ആഘോഷമാക്കി. പുത്തനുടുപ്പും ബാഗുമൊക്കെയായി വിദ്യാലയങ്ങളുടെ പടികടന്നെത്തിയ കുരുന്നുകളെ മുതിര്‍ന്ന ക്ലാസുകളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് മധുരം നല്‍കി സ്വീകരിച്ചു.
വര്‍ണക്കടലാസുകളും ബലൂണുകളും മറ്റും കൊണ്ട് അലങ്കരിച്ച വര്‍ണാഭമായ അന്തരീക്ഷത്തിലാണ് സ്‌കൂളുകളില്‍ പ്രവേശനോല്‍സവം സംഘടിപ്പിച്ചത്. രാവിലെ ചെണ്ടമേളത്തോടെ ഘോഷയാത്രയായിട്ടാണ് സ്‌കൂളിലേക്ക് കുട്ടികളും വിശിഷ്ടാതിഥികളും എത്തിയത്.
നകുന്നന്താനം പാലയ്ക്കല്‍ത്തകിടി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നടന്ന ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ജില്ലാതല ഉദ്ഘാടനം ചെയ്തു. രക്ഷകര്‍ത്താക്കളുടെ ഇഷ്ടാനുഷ്ഠങ്ങള്‍ നടപ്പാക്കാനുള്ള ഉപകരണമായി കുട്ടികളെ മാറ്റാതെ സ്വതന്ത്ര ചിന്തയുള്ളവരായി വളരാന്‍ സാഹചര്യമൊരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. അനു വി കടമ്മനിട്ട കവി ഒ എന്‍ വിയ്ക്ക് അക്ഷര പൂജയൊരുക്കി ഗാനാലാപനം നടത്തി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിച്ചു. കെ കെ രാധാകൃഷ്ണക്കുറുപ്പ്, അഡ്വ. റജി തോമസ്, എസ് വി സുബിന്‍, കെ ജി അനിത തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസര്‍ പി ആര്‍ രാജേന്ദ്രന്‍, വിദ്യാഭ്യാസ ഉപഡയറക്ടറുടെ ചുമതലയുള്ള വനജകുമാരി, ഡയറ്റ് പ്രിന്‍സിപ്പല്‍ എ എല്‍ വത്സല, ഹെഡ്മാസ്റ്റര്‍ സണ്ണിക്കുട്ടി കുര്യന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സ്‌കൂളില്‍ പുഴുങ്ങിയ തെരളി നല്‍കിയാണ് കുട്ടികളെ സ്വീകരിച്ചത്.സര്‍വശിക്ഷാ അഭിയാന്‍ അടൂര്‍ ബിആര്‍സിയുടെ നേതൃത്വത്തില്‍ കരുവാറ്റ മോഡല്‍ എല്‍പി.എസില്‍ നടന്ന ബ്ലോക്ക്തല പ്രവേശനോത്സവം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷൈനി ജോസ് അധ്യക്ഷത വഹിച്ചു. കൊടുന്തറ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ പ്രവേശനോത്സവ പരിപാടികള്‍ പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ചിത്രാജോയി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ശുഭകുമാര്‍ പാഠപുസ്തക വിതരണം നടത്തി. പ്രഥമാധ്യാപിക സി ആര്‍ പ്രസീദാകുമാരി സംസാരിച്ചു.
തിരുവല്ല: തിരുവല്ല ബ്ലോക്ക് തല പ്രവേശനോത്സവം കാവുംഭാഗം ഗവ.എല്‍പി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ കെ വി വറുഗീസ് അധ്യക്ഷത വഹിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭാ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതിഅധ്യക്ഷന്‍ ബിജു ലങ്കാഗിരി, ഡിപിഒ രാജേന്ദ്രന്‍, എഇഒ ഇന്‍ ചാര്‍ജ്ജ് മോഹന പ്രസാദ്, ബിപിഒ രാഘേഷ്, പിടിഎ പ്രസിഡന്റ്‌സന്തോഷ് യോഹന്നാന്‍ പ്രസംഗിച്ചു.
പന്തളം: പന്തളം ബ്ലോക്ക്തല സ്‌കൂള്‍ പ്രവേശനോത്സവം പന്തളം പൂഴിക്കാട് ഗവ.യുപിസ്‌കൂളില്‍ നടന്നു. 195 കുട്ടികള്‍ പുതിയതായി പ്രവേശനം നേടിയതായി ഹെഡ്മാസ്റ്റര്‍ അിറയിച്ചു.
പത്തനംതിട്ട: പത്തനംതിട്ട ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ കൂത്താട്ടുകുളം ഗവ.എല്‍പിസ്‌കൂളില്‍ നടന്ന പ്രവേശനോത്സവം ചിറ്റാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ റ്റി കെ സജി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഉഷ ദിവാകരന്‍ പ്രഭാഷണം നടത്തി. ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ കുടുംബ ഫോട്ടോ പതിച്ച സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തംഗം നിതിന്‍ കിഷോര്‍ വിതരണം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമന പ്രഭാകരനന്‍ സമ്മാനം വിതരണം ചെയ്തു.
ബ്ലോക്ക് മെമ്പര്‍ ഓമന ശ്രീധരന്‍ യൂണീഫോം വിതരണം ചെയ്തു. പഞ്ചായത്തംഗം മോഹന്‍ ദാസ് പഠനേപകരണം വിതരണം ചെയ്തു. അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണത്തിനു തുടക്കം കുറിച്ചു കൊണ്ട് പയര്‍ വിത്തുകളുടെ വിതരണം ബിപിഒ ഷാജി എ സലാം നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it