Kollam Local

ആഗോള താപനം കേരളത്തില്‍ വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കും:ഡോ. കെ ജി താര

കരുനാഗപ്പള്ളി: ആഗോള താപനവും കാലാവസ്ഥ മാറ്റവും ഏറ്റവും വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്നതായി ഇന്‍സ്റ്റിറ്റിയൂട്ട്ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ. കെ ജി താര അഭിപ്രായപ്പെട്ടു.

കേരള ശാസ്ത്ര സാഹിത്യ പരിഷത് കൊല്ലം ജില്ലാ വാര്‍ഷിക യോഗത്തിനോട് അനുബന്ധിച്ച് ആഗോള താപനവും പാരീസ് ഉച്ചകോടിയും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. ലോകത്താകെ നഗരവല്‍ക്കരണം അഞ്ച് ശതമാനമായിരിക്കുമ്പോള്‍ കേരളത്തില്‍ അത് 15 ശതമാനമായിരിക്കുന്നു. ഏഴ് കോടി ലിറ്റര്‍ കുടിവെള്ളം വിറ്റഴിക്കപ്പെടുന്ന കേരളത്തില്‍ 303കോടി ലിറ്റര്‍ വെള്ളം മലയാളികള്‍ പഴാക്കിക്കളയുന്നുവെന്നും അവര്‍ സൂചിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ പരിഷത് ജില്ലാ പ്രസിഡന്റ് ഡി ഹുമാം റഷീദ് അധ്യക്ഷത വഹിച്ചു.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ സി വിജയന്‍പിള്ള, എന്‍ സി അനില്‍കുമാര്‍, പരിഷത് നിര്‍വാഹസമിതി അംഗം ജി രാജശേഖരന്‍, , മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം ശോഭന, സ്വാഗതസംഘം കണ്‍വീനര്‍ ജി സുനില്‍കുമാര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എസ് രാധാകൃഷ്ണന്‍, ഖജാഞ്ചി എം ഉണ്ണികൃഷ്ണന്‍, നിര്‍വ്വാഹക സമിതി അംഗങ്ങളായ വി ജി ഗോപിനാഥ്, പി ഗോപകുമാര്‍ പ്രതിനിധി സമ്മേളനം ഇന്ന് വൈകീട്ട് സമാപിക്കും.
Next Story

RELATED STORIES

Share it