Flash News

ആഗോള താപനം: കാലാവസ്ഥാ ഉച്ചകോടിക്ക് പാരിസില്‍ ഇന്ന് തുടക്കം

ആഗോള താപനം: കാലാവസ്ഥാ ഉച്ചകോടിക്ക് പാരിസില്‍ ഇന്ന് തുടക്കം
X
global

പാരിസ്: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ കാലാവസ്ഥാ ഉച്ചകോടിക്ക് (കോപ് 21) പാരിസില്‍ ഇന്നു തുടക്കം. പരിസ്ഥിതിയുടെ നിലനില്‍പ്പിനു ഭീഷണി ഉയര്‍ത്തുന്ന ആഗോളതാപനം നിയന്ത്രിക്കാന്‍ ധാരണയിലെത്തുക എന്നതാണ് ഉച്ചകോടി പ്രധാനമായും ലക്ഷ്യമിടുന്നത്. പാരിസ് ആക്രമണ പശ്ചാത്തലത്തില്‍ ഉച്ചകോടിക്കു വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.ഡിസംബര്‍ 11 വരെ നീളുന്ന ഉച്ചകോടിയില്‍ 40,000 പേര്‍ പങ്കെടുക്കും.
147 രാഷ്ട്രത്തലവന്‍മാരും സര്‍ക്കാര്‍ പ്രതിനിധികളുമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. 2009ല്‍ കോപന്‍ഹേഗനില്‍ നടന്ന പാരിസ്ഥിതിക ഉച്ചകോടിയില്‍ 115 രാഷ്ട്രങ്ങളായിരുന്നു പങ്കെടുത്തത്. യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ രാഷ്ട്രനേതാക്കന്‍മാര്‍ ഫ്രഞ്ച് ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനെത്തുമെന്നാണ് വിലയിരുത്തല്‍.
കോപന്‍ഹേഗന്‍ സമ്മേളനത്തില്‍ നിന്നു വ്യത്യസ്തമായി ചര്‍ച്ചയുടെ ആരംഭം മുതല്‍ എല്ലാ രാഷ്ട്രനേതാക്കന്‍മാരെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാനാണ് ഫ്രഞ്ച് സംഘാടകരുടെ നീക്കം.
സമ്മേളനത്തില്‍ ഫലപ്രദമായ ധാരണയിലെത്താനാവുമെന്നാണ് ലോകനേതാക്കന്‍മാരുടെ പ്രതീക്ഷ. ഉച്ചകോടിയില്‍ ഒരു ധാരണയിലെത്താന്‍ സാധിക്കുമെന്നു മാലദ്വീപ് പ്രതിനിധി അംജദ് അബ്ദുല്ല അഭിപ്രായപ്പെട്ടു. ആഗോളതാപനം ഉയര്‍ന്നുവരുന്നത് തടയണമെന്ന ആവശ്യവുമായി നിരവധി രാജ്യങ്ങള്‍ മുന്നോട്ടുവരുമെന്ന് ബ്രിട്ടന്‍ പ്രതിനിധി ടോം ബ്രൂക്ക് പറയുന്നു.
വിവിധ രാജ്യങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനാല്‍ ഏതു രീതിയിലുള്ള കരാറാണ് ചര്‍ച്ചയില്‍ ഉരുത്തിരിയുക എന്നതുസംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. സാധുതയുള്ള കരാറില്‍ യുഎസ് ഒപ്പുവയ്ക്കുമെന്നാണ് വിവരം.
റിപബ്ലിക്കന്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ഇത് അംഗീകരിക്കില്ലെന്നതാണു കാരണം. എന്നാല്‍, പരസ്പര സഹകരണത്തോടെ നിയമസാധുതയുള്ള ഒരു കരാറിനാണ് തങ്ങളുടെ നീക്കമെന്ന് യൂറോപ്യന്‍ കമ്മീഷണര്‍ മിഗ്യുല്‍ എരിയാസ് അറിയിച്ചു.
പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കരാറിനുള്ള സാധ്യത കൂടുതലാണെന്നു വിലയിരുത്തുന്നവരുമുണ്ട്.
Next Story

RELATED STORIES

Share it