ആക്റ്റിവിസ്റ്റിന് ചൈനയില്‍ ആറു വര്‍ഷം തടവ്

ബെയ്ജിങ്: ക്രമസമാധാനം തടസ്സപ്പെടുത്തിയെന്ന കേസില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനെ ചൈനീസ് കോടതി ആറു വര്‍ഷം തടവിനു ശിക്ഷിച്ചു. ഗുവൊ ഫീക്‌സിയോങ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന യാങ് മാവോദാങ് (48)ആണ് ശിക്ഷിക്കപ്പെട്ടത്. 2013ല്‍ ദക്ഷിണ ചൈനയിലെ ഗുവാങ്ഷുവില്‍ സതേണ്‍ വീക്ക്‌ലി എന്ന മാധ്യമ ഓഫിസിനു പുറത്ത് മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തിന്റെ പേരിലാണു ശിക്ഷ. ജയില്‍ശിക്ഷയെ രാഷ്ട്രീയ പകപോക്കലെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനല്‍ വിശേഷിപ്പിച്ചത്. യാങിനു പുറമെ ലിയു യൂവാന്‍ഡോങ്, സന്‍ ദേശാങ് എന്നീ മനുഷ്യാവകാശ പ്രവര്‍ത്തകരെയും തുറുങ്കിലടയ്ക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. സെന്‍സര്‍മാര്‍ കൊണ്ടുവന്ന നിബന്ധനകളെ പിന്തുടരാന്‍ മാധ്യമ അധികൃതര്‍ പുതുവല്‍സര സന്ദേശത്തില്‍ ആവശ്യപ്പെട്ടുവെന്ന റിപോര്‍ട്ടര്‍മാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരാഴ്ച നീണ്ട പ്രക്ഷോഭത്തിനു യാങ് നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it