ആക്രമണവും ചര്‍ച്ചയും ഒന്നിച്ചുപോവില്ല: ശിവസേന

മുംബൈ: ആക്രമണവും ചര്‍ച്ചയും ഒരേസമയത്ത് സാധ്യമല്ലെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന. പത്താന്‍കോട്ട് സംഭവത്തിന്റെ പശ്ചാത്തലത്തിലാണു പാര്‍ട്ടി ഇക്കാര്യം പറഞ്ഞത്.
ആക്രമണം എപ്പോള്‍ നടന്നാലും ആരാണ് അതിനു പിറകിലെന്ന് പറയേണ്ടതില്ലെന്നു ശിവസേനാ വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. അക്രമികള്‍ പാകിസ്താനില്‍ നിന്നുള്ളവരാണെന്ന് കണ്ണടച്ചു പറയാനാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ ലാഹോര്‍ സന്ദര്‍ശനത്തിനു ശേഷമാണ് ആക്രമണമുണ്ടായിരിക്കുന്നത്. രാഷ്ട്രീയം കളിക്കാന്‍ തങ്ങള്‍ക്ക് ഉദ്ദേശ്യമില്ല. എന്നാല്‍ യഥാര്‍ഥത്തില്‍ ഉഭയകക്ഷി സമാധാന ചര്‍ച്ചയും ഭീകരാക്രമണവും ഒരേ സമയത്താണു നടക്കുന്നത്. ഇവ രണ്ടുംകൂടി ഒരേസമയത്ത് പറ്റില്ല. ഇതാണു ശിവസേനയുടെ നിലപാട്. ആക്രമണത്തിനു ചുട്ട മറുപടി നല്‍കുമെന്നാണ് ഇന്ത്യ പറയുന്നത്. എന്നാല്‍ പാകിസ്താന് എപ്പോഴാണ് ഇന്ത്യ മറുപടിനല്‍കാന്‍ പോവുന്നത്-റാവത്ത് ചോദിച്ചു.
Next Story

RELATED STORIES

Share it