ആക്രമണത്തിന് മൂര്‍ച്ച കൂട്ടണമെന്ന് താരങ്ങളോട് ലോ

പാരിസ്: പോളണ്ടിനെതിരേ വ്യാഴാഴ്ച നടക്കാനിരിക്കുന്ന ഗ്രൂപ്പ് സിയിലെ രണ്ടാമത്തെ മല്‍സരത്തില്‍ കൂടുതല്‍ ആക്രമിച്ചു കളിക്കണമെന്ന് ജര്‍മന്‍ താരങ്ങളോട് കോച്ച് ജോക്വിം ലോ ആവശ്യപ്പെട്ടു. ഈ മല്‍സരത്തില്‍ ജയിക്കുന്നവര്‍ ഗ്രൂപ്പ് ചാംപ്യന്‍മാരാവാനാണ് സാധ്യത.
''പോളണ്ടും ആദ്യ മല്‍സരം ജയിച്ചതിനാല്‍ അടുത്ത കളി ആവേശകരമാവുമെന്നുപ്പാണ്. ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരെ നിശ്ചയിക്കുന്നതില്‍ ജര്‍മനി - പോളണ്ട് മല്‍സരം നിര്‍ണയാകമാവും. പോളണ്ട് ശക്തമായ ടീമാണ്. അതുകൊണ്ടു തന്നെ കൂടുതല്‍ ആക്രമിച്ചു കളിച്ചെങ്കി ല്‍ മാത്രമേ അവരെ കീഴടക്കാനാവുകയുള്ളൂ''- ലോ വിശദമാക്കി.
Next Story

RELATED STORIES

Share it