' ആക്രമണം ആഘോഷമാക്കി മുസ്‌ലിംകള്‍ നൃത്തം ചെയ്തു';  ബെല്‍ജിയം ആഭ്യന്തരമന്ത്രി വിവാദത്തില്‍

ബ്രസ്സല്‍സ്: ബ്രസ്സല്‍സില്‍ കഴിഞ്ഞ മാസം നടന്ന ആക്രമണത്തെ ആഘോഷമാക്കി രാജ്യത്തെ മുസ്‌ലിം പൗരന്മാര്‍ തെരുവില്‍ നൃത്തം ചെയ്‌തെന്ന വിവാദപ്രസ്താവനയുമായി ബെല്‍ജിയം ആഭ്യന്തരമന്ത്രി ജാന്‍ ജംബോന്‍. രാജ്യത്തെ മുസ്‌ലിംകളെ സമൂഹത്തോട് ചേര്‍ക്കുന്നതില്‍ ബെല്‍ജിയം സര്‍ക്കാരിന്റെ നയങ്ങള്‍ പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിവാദപ്രസ്താവന. 32 പേര്‍ മരിച്ച ആക്രമണത്തില്‍ വലിയൊരു വിഭാഗം മുസ്‌ലിംകള്‍ തെരുവില്‍ നൃത്തം ചെയ്തു.
പാരിസ്, ബ്രസ്സല്‍സ് ആക്രമികളെ പിടികൂടാനുള്ള ശ്രമത്തിനിടെ മുസ്‌ലിംകള്‍ പോലിസുകാര്‍ക്കു നേരെ ആക്രമണം നടത്തി. രാജ്യത്തിനകത്ത് മുസ്‌ലിംകള്‍ ഉയര്‍ത്തുന്ന ഭീഷണി സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല. അതിനാല്‍ അവരിപ്പോള്‍ രാജ്യത്തു വേരു പാകിക്കഴിഞ്ഞുവെന്നും ജംബോന്‍ പ്രസ്താവിച്ചു. ഇതാദ്യമായല്ല ജംബോന്‍ ഇത്തരത്തില്‍ വിവാദ പ്രസ്താവന നടത്തുന്നത്. പാരിസ് ആക്രമണത്തിനു പിന്നാലെ രാജ്യത്തെ മുസ്‌ലിം ഭൂരിപക്ഷമുള്ള മോളെന്‍ബീക്ക് പ്രവിശ്യയില്‍ നിന്നും അവരെ പൂര്‍ണമായി തുരത്താന്‍ പദ്ധതിയിട്ടതായി ജംബോന്‍ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
Next Story

RELATED STORIES

Share it