thiruvananthapuram local

ആക്കുളം മരണം: കുരുന്നുകള്‍ രക്ഷപ്പെട്ടത് യുവാവിന്റേയും ഓട്ടോറിക്ഷാ ഡ്രൈവറുടേയും സംയോജിത ഇടപെടല്‍ മൂലം

കഴക്കൂട്ടം: ആക്കുളം കായലിലേക്ക് ചാടിയ മൂന്നുപേരില്‍ ഒരാളെ രക്ഷപ്പെടുത്താനായത് മല്‍സ്യബന്ധനത്തിനായി വലയിട്ടിരുന്നതും പോലിസിന്റെയും ഫയര്‍ഫോഴ്‌സിന്റെ ഉടനടിയുള്ള രക്ഷാപ്രവര്‍ത്തനവും മൂലം. കായലിലേക്ക് ചാടാന്‍ നിന്ന രണ്ടുകുട്ടികളെ മരണക്കയത്തില്‍ രക്ഷിക്കാനായത് ബൈക്കുയാത്രികനായ സുധീഷിന്റെയും അതുവഴി വന്ന ഒരു ഓട്ടോറിക്ഷ െ്രെഡവറുടെയും സംയോജിതമായി ഇടപെടല്‍കൊണ്ടാണ്. ഇവരുടെ മാതാവ് ജാസ്മിയും സഹോദരി ഫാത്തിമയുമാണ് മരിച്ചത്. ഉമ്മുമ്മ സഫീദയെ പോലിസും ഫയര്‍ഫോഴ്‌സും മറ്റുള്ളവരും ചേര്‍ന്ന് രക്ഷപെടുത്തി.
പാലത്തിനടുത്തുനിന്ന രണ്ട് കുട്ടികളില്‍ ഒരാള്‍ രണ്ടാമന്റെ കൈയില്‍ പിടിച്ച് കരയുന്നത് സുധീഷ് കാണാനിടയായി. ഉടനെ ബൈക്ക് നിര്‍ത്തി കാര്യം തിരിക്കിയപ്പോഴാണ് ഉമ്മയും ഉമ്മൂമ്മയും കൊച്ചനുജത്തിയേയും കൊണ്ട് കായലിലേക്ക് ചാടിയ വിവരമറിയുന്നത്. തുടര്‍ന്ന് സുധീഷ് വിവരമറിച്ചതോടെയാണ് പോലിസും ഫയര്‍ഫോഴ്‌സും പാഞ്ഞെത്തി ചാടിയവര്‍ക്കായി തിരിച്ചില്‍ ആരംഭിച്ചത്. വിഎസ്എസ്‌സിയുടെ ബോട്ടുമായി പോലിസ് ഇവര്‍ ചാടിയ സ്ഥലത്തേക്ക് കുതിച്ചപ്പോഴാണ് 55കാരിയായ സഫീദ വലകെട്ടിയിരുന്ന കമ്പില്‍ പിടിച്ച് അവശനിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ പോലിസ് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്നുള്ള തിരിച്ചലിലാണ് മറ്റ് രണ്ടുപേരുടെ മൃതദേഹം രണ്ടിടത്ത് നിന്നായി കിട്ടിയത്. സംഭവത്തെ തുടര്‍ന്ന് ബൈപാസില്‍ മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി, വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടാണ് തിരക്ക് കുറയ്ക്കാനായത്. കാറില്‍ ഇവര്‍ രാവിലെമുതല്‍ ഈ ഭാഗത്ത് കണ്ടിരുന്നതായി ചിലര്‍ പറയുന്നുണ്ട്. ആക്കുളം മരണം
കുരുന്നുകള്‍ രക്ഷപ്പെട്ടത് യുവാവിന്റേയും ഓട്ടോറിക്ഷാ ഡ്രൈവറുടേയും സംയോജിത ഇടപെടല്‍ മൂലം
കഴക്കൂട്ടം: ആക്കുളം കായലിലേക്ക് ചാടിയ മൂന്നുപേരില്‍ ഒരാളെ രക്ഷപ്പെടുത്താനായത് മല്‍സ്യബന്ധനത്തിനായി വലയിട്ടിരുന്നതും പോലിസിന്റെയും ഫയര്‍ഫോഴ്‌സിന്റെ ഉടനടിയുള്ള രക്ഷാപ്രവര്‍ത്തനവും മൂലം. കായലിലേക്ക് ചാടാന്‍ നിന്ന രണ്ടുകുട്ടികളെ മരണക്കയത്തില്‍ രക്ഷിക്കാനായത് ബൈക്കുയാത്രികനായ സുധീഷിന്റെയും അതുവഴി വന്ന ഒരു ഓട്ടോറിക്ഷ െ്രെഡവറുടെയും സംയോജിതമായി ഇടപെടല്‍കൊണ്ടാണ്. ഇവരുടെ മാതാവ് ജാസ്മിയും സഹോദരി ഫാത്തിമയുമാണ് മരിച്ചത്. ഉമ്മുമ്മ സഫീദയെ പോലിസും ഫയര്‍ഫോഴ്‌സും മറ്റുള്ളവരും ചേര്‍ന്ന് രക്ഷപെടുത്തി.
പാലത്തിനടുത്തുനിന്ന രണ്ട് കുട്ടികളില്‍ ഒരാള്‍ രണ്ടാമന്റെ കൈയില്‍ പിടിച്ച് കരയുന്നത് സുധീഷ് കാണാനിടയായി. ഉടനെ ബൈക്ക് നിര്‍ത്തി കാര്യം തിരിക്കിയപ്പോഴാണ് ഉമ്മയും ഉമ്മൂമ്മയും കൊച്ചനുജത്തിയേയും കൊണ്ട് കായലിലേക്ക് ചാടിയ വിവരമറിയുന്നത്. തുടര്‍ന്ന് സുധീഷ് വിവരമറിച്ചതോടെയാണ് പോലിസും ഫയര്‍ഫോഴ്‌സും പാഞ്ഞെത്തി ചാടിയവര്‍ക്കായി തിരിച്ചില്‍ ആരംഭിച്ചത്. വിഎസ്എസ്‌സിയുടെ ബോട്ടുമായി പോലിസ് ഇവര്‍ ചാടിയ സ്ഥലത്തേക്ക് കുതിച്ചപ്പോഴാണ് 55കാരിയായ സഫീദ വലകെട്ടിയിരുന്ന കമ്പില്‍ പിടിച്ച് അവശനിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ പോലിസ് ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്നുള്ള തിരിച്ചലിലാണ് മറ്റ് രണ്ടുപേരുടെ മൃതദേഹം രണ്ടിടത്ത് നിന്നായി കിട്ടിയത്. സംഭവത്തെ തുടര്‍ന്ന് ബൈപാസില്‍ മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി, വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടാണ് തിരക്ക് കുറയ്ക്കാനായത്. കാറില്‍ ഇവര്‍ രാവിലെമുതല്‍ ഈ ഭാഗത്ത് കണ്ടിരുന്നതായി ചിലര്‍ പറയുന്നുണ്ട്.
Next Story

RELATED STORIES

Share it