ആകാശ സവാരി നടത്തിയ ആന

ആകാശ സവാരി നടത്തിയ ആന
X
ആകാശത്ത് ആനയെ കണ്ടവര്‍ ആദ്യമൊന്നു അമ്പരന്നു, പിന്നെയാണ് കാര്യം മനസ്സിലായത്. ഡിസ്‌നി കഥകളിലെ പോലെ വായുവിലൂടെ പറക്കുന്ന ആന. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഡിസ്‌നിലാന്‍ഡ് പാര്‍ക്കിന് മീതെയാണ് ആന ആകാശ സവാരി നടത്തിയത്. കഴുത്തിന് 'അസുഖം' ബാധിച്ചതിനെ തുടര്‍ന്ന് 'ചികില്‍സ'ക്കായാണ് ഹെലിക്കോപ്റ്ററില്‍ തൂങ്ങി ആനയുടെ ആകാശ സവാരി.
[related] എന്നാല്‍ ആന ആള്‍ ഒരു ആനിമാട്രോണിക് (Animatronic) ആണെന്ന് മാത്രം. യന്ത്ര നിര്‍മ്മിതമായ ആനയുടെ തലയുടെ അറ്റകുറ്റപണിക്കായാണ് ആനയെ ഹെലികോപ്റ്ററില്‍ ആകാശ യാത്ര നടത്തിച്ചത്. സംഭവം കണ്ടവരൊക്കെ പടം പിടിച്ച് സോഷ്യല്‍ മീഡിയയിലിട്ടതോടെയാണ് സംഭവം വൈറലായത്. പറക്കുന്ന ആനയോ എന്നായിരുന്നു പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.  അസാധാരണ ആന സവരികണ്ടെവരൊക്കെ പറക്കുന്ന ആനയുടെ വ്യത്യസ്ഥ കോണില്‍ നിന്നുള്ള പടങ്ങള്‍ എടുത്തു അവ താഴെ കാണാം.

Flying elephant

Disney elephant

elephant in the sky
Next Story

RELATED STORIES

Share it