thiruvananthapuram local

ആകാശ ഇടനാഴി നിര്‍മാണം അവസാന ഘട്ടത്തില്‍; മെഡിക്കല്‍ കോളജില്‍ രോഗികളുടെ ദുരിതത്തിന് വിരാമം

മെഡിക്കല്‍ കോളജ്: മെഡിക്ക ല്‍ കോളജ് ആശുപത്രിയില്‍ ഇനി വീല്‍ചെയറില്‍ രോഗികളെയും കൊണ്ട് റോഡ് മുറിച്ചുകടക്കേണ്ടതില്ല. ആകാശ ഇടനാഴിയുടെ നിര്‍മാണം അവസാന ഘട്ടത്തില്‍. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും അനുഭവിക്കുന്ന ദുരിതത്തിന് ആശ്വാസമാവും. സൈറണ്‍ മുഴക്കിയും ഹോ ണ്‍ അടിച്ചും അത്യാസന്നനിലയില്‍ രോഗികളെയും കൊണ്ട് ചീറിപ്പാഞ്ഞുവരുന്ന ആംബുലന്‍സ് ഉള്‍െപ്പടെയുള്ള വാഹനങ്ങള്‍ കടന്നുപോവുന്ന അത്യാഹിതവിഭാഗത്തിനു മുന്നിലുള്ള റോഡ് മുറിച്ചാണ് രോഗികളെ വീല്‍ചെയറിലും സ്ട്രച്ചറിലുമായി വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ എത്തിക്കുന്നത്.
ഇത് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ആര്‍സിസി, ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍, എസ്എടി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ കോളജ് തുടങ്ങി മെഡിക്കല്‍ കോളജ് കാംപസിലെ ഇതര സ്ഥാപനങ്ങളില്‍ ഉള്‍െപ്പടെയുള്ള വാഹനങ്ങള്‍ കടന്നുപോവുന്നത് അത്യാഹിതവിഭാഗത്തിനു മുന്നിലുള്ള പ്രധാന റോഡിലൂടെയാണ്. റോഡിന്റെ ഇരുവശത്തായി പ്രവര്‍ത്തിക്കുന്ന പഴയ ആശുപത്രി ബ്ലോക്കും പുതിയ ഒപി ബ്ലോക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന ആകാശ ഇടനാഴിയുടെ നിര്‍മാണമാണ് ദ്രുതഗതിയില്‍ നടക്കുന്നത്.
ഏകദേശം നൂറു മീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലത്തിന്റെ നി ര്‍മാണം. കൂടാതെ രണ്ടാമത്തെ നിലയില്‍ നിന്ന് എംആര്‍ഐ സ്‌കാന്‍, സിടി സ്‌കാന്‍, ബ്ലഡ്ബാങ്ക് തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന ബ്ലോക്കുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇന്‍ഫോസിസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ 4.5 കോടി മുടക്കിയാണ് കോറിഡോര്‍ നിര്‍മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനം 120 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നു പറഞ്ഞാണ് നിര്‍മാണം ഏറ്റെടുത്തതെങ്കിലും ഇനിയും ആഴ്ചകള്‍ കഴിയാനാണ് സാധ്യതയെന്നറിയുന്നു. ഏതായാലും വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതത്തിന് ഇതു പ്രാവര്‍ത്തികമാവുന്നതോടെ വിരാമമാവും.
Next Story

RELATED STORIES

Share it