Flash News

ആംആദ്മി പാര്‍ട്ടി എംഎല്‍എയ്‌ക്കെതിരെ വീണ്ടും കേസ്

ആംആദ്മി പാര്‍ട്ടി എംഎല്‍എയ്‌ക്കെതിരെ വീണ്ടും കേസ്
X
dinesh-mohaniya-final

ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എംഎല്‍എ എ ദിനേശ് മോഹാനിയയ്‌ക്കെതിരെ വീണ്ടും കേസ്. ഗോവിന്ദപുരി പ്രദേശത്തെ അസൗകര്യങ്ങളെക്കുറിച്ച് പരാതിപറഞ്ഞ മുതിര്‍ന്ന പൗരനെ മര്‍ദിച്ചു എന്ന തുഗ് ളക്കാബാദ്‌ എക്‌സറ്റന്‍ഷന്‍ ഏരിയയിലെ രാകേഷ് കുമാറിന്റെ പരാതിയിലാണ് മോഹാനിയയ്‌ക്കെതിരെ കേസെടുത്തത്.
ജലവിതരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന അപേക്ഷയുമായെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലും മോഹാനിയയ്‌ക്കെതിരെ കേസുണ്ട്.
ഗോവിന്ദപുരിയിലെ 18-ാം ഗലിയില്‍ എംഎല്‍എ ദിനേശ് മോഹാനിയ സന്ദര്‍ശനത്തിയപ്പോള്‍ സ്ഥലത്തെ അസൗകര്യങ്ങളെക്കുറിച്ച് പരാതി പറഞ്ഞ രാകേഷ് കുമാര്‍ എന്നയാളെ എംഎല്‍എ അടിച്ചു എന്നാണ് പരാതി. രാകേഷ്‌കുമാറിനെ മര്‍ദിക്കുകയും തള്ളിമാറ്റുകയും ചെയ്ത എംഎല്‍എ പെട്ടന്ന് സ്ഥലം വിട്ടെന്നും ആരോപണമുയരുന്നുണ്ട്.
എന്നാല്‍, ഒരാളോടും മോശമായി പെരുമാറാത്ത തനിയ്‌ക്കെതിരെ ഇത്തരം ആരോപണങ്ങള്‍ പടച്ചുവിടുന്നത് എന്തിനാണെന്ന് അറിയില്ലെന്ന് മോഹാനിയ പ്രതികരിച്ചു. വ്യാജ വീഡിയോയുടെ പേരുപറഞ്ഞ് ഇതിന് മുന്‍പും തനിയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഇത്തരം ആരോപണമുന്നയിക്കുന്നവരുടെ ലക്ഷ്യമെന്തെന്ന് വ്യക്തമല്ലെന്നും മോഹാനിയ കൂട്ടിച്ചേര്‍ത്തു.
എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത സാഹചര്യത്തില്‍ സാക്ഷികളുടെ മൊഴിയുടെ കൂടെ അടിസ്ഥാനത്തില്‍ മറ്റ് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Next Story

RELATED STORIES

Share it