അഹ്മദ് ദവാബ്ശാ സ്‌പെയിനില്‍ റയല്‍മാഡ്രിഡ് താരങ്ങളെ സന്ദര്‍ശിച്ചു

മാഡ്രിഡ്: വെസ്റ്റ്ബാങ്കില്‍ കഴിഞ്ഞ വര്‍ഷം ജൂത തീവ്രവാദികള്‍ നടത്തിയ തീവയ്പില്‍ കത്തിയമര്‍ന്ന ഫലസ്തീനി കുടുംബത്തില്‍ ജീവനോടെ അവശേഷിച്ച അഹ്മദ് ദവാബ്ശ സ്‌പെയിനില്‍ റയല്‍മാഡ്രിഡ് താരങ്ങളെ സന്ദര്‍ശിച്ചു. ഫുട്‌േബാള്‍ രംഗത്തെ അതികായരായ റയല്‍ മാഡ്രിഡിന്റെ ക്ഷണം സ്വീകരിച്ചാണ് കുഞ്ഞ് ദവാബ്ശാ സാന്റിയാഗോയിലെ ബെര്‍നാബു സ്‌റ്റേഡിയത്തിലെത്തിയത്.
മുത്തച്ഛനൊപ്പം റയല്‍ മാഡ്രിഡ് ക്ലബ്ബ് ആസ്ഥാനത്തെത്തിയ ദവാബ്ശ തന്റെ ആരാധനാപാത്രമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള കളിക്കാരുമായി സംസാരിച്ചു. ക്രിസ്റ്റ്യാനോ മികച്ച കളിക്കാരനാണ്. എന്നാല്‍, ടിവിയില്‍ മാത്രമാണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹത്തെ നേരിട്ടുകാണണം എന്നാണാഗ്രഹം. സ്‌പെയിനിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ദവാബ്ശായുടെ മുത്തച്ഛന്‍ ഹൂസൈന്‍ നവാബ്ശ വ്യക്തമാക്കിയിരുന്നു. ദവാബ്ശയെ ഏറ്റെടുക്കാന്‍ താല്‍പ്പര്യം അറിയിച്ച് ഫലസ്തീന്‍ എംബസിയുമായി റയല്‍ മാഡ്രിഡ് ബന്ധപ്പെട്ടിരുന്നു.
കഴിഞ്ഞ വേനല്‍കാലത്താണ് വിധി അഹ്മദിന്റെ ജീവിതം മാറ്റിയെഴുതിയത്.
രാത്രിയില്‍ ഉറങ്ങിക്കിടന്ന ഇവരുടെ കുടുംബത്തെ വീടിനകത്തിട്ട് ചുട്ടെരിക്കുകയായിരുന്നു ഇസ്രായേല്‍ തീവ്രവാദികള്‍. സംഭവത്തില്‍ അവന്റെ പിതാവും മാതാവും സഹോദരനും വെന്തുമരിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it