അഹ്മദ് അബുല്‍ ഗെയ്ത് അറബ് ലീഗ് മേധാവി

കെയ്‌റോ: അറബ് ലീഗിന്റെ പുതിയ മേധാവിയായി ഈജിപ്ഷ്യന്‍ നയതന്ത്രജ്ഞന്‍ അഹ്മദ് അബുല്‍ ഗെയ്തിനെ(73) തിരഞ്ഞെടുത്തു. ഈജിപ്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 22 അറബ് രാജ്യങ്ങളുടെ കൂട്ടായ്മയാണ് അറബ് ലീഗ്. ഈജിപ്തില്‍ മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ മന്ത്രിസഭയിലെ അവസാനത്തെ വിദേശകാര്യമന്ത്രിയായിരുന്നു ഗെയ്ത്. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ അവസാനനിമിഷമാണ് ഗെയ്തിന്റെ പേരു നിര്‍ദേശിക്കപ്പെട്ടത്. യുഎന്നിലെ ഈജിപ്ഷ്യന്‍ അംബാസഡറായും ഗെയ്ത് ചുമതല വഹിച്ചിട്ടുണ്ട്. ബഹ്‌റയ്ന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫയാണ് പുതിയ മേധാവിയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.
പുതിയ സെക്രട്ടറി ജനറലായി ജൂലൈ ഒന്നിനായിരിക്കും ഗെയ്ത് ചുമതലയേല്‍ക്കുക. അതേസമയം, സുദാനും ഖത്തറും ഈ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഈജിപ്തും സൗദിയും തങ്ങളുടെ താല്‍പര്യം മാത്രം നടപ്പാക്കുകയാണെന്നും അവര്‍ ആരോപിച്ചു. അല്‍ജീരിയ, ബഹ്‌റയ്ന്‍, കുവൈത്ത്, ലിബിയ തുടങ്ങിയ രാജ്യങ്ങള്‍ നടപടി സ്വാഗതം ചെയ്തു.
സിറിയയില്‍ ആഭ്യന്തരസംഘര്‍ഷം ആരംഭിച്ച് അഞ്ചു വര്‍ഷം തികയുന്നു. കയും സൗദിയും ഇറാനും തമ്മില്‍ നിഴല്‍യുദ്ധം നടക്കുകയും പശ്ചിമേഷ്യയില്‍ ഐഎസിനെതിരേ പോരാട്ടം നടക്കുകയും ചെയ്യുന്ന സങ്കീര്‍ണമായ സാഹചര്യത്തിലാണ് ഗെയ്ത് ചുമതലയേല്‍ക്കുന്നത്.
Next Story

RELATED STORIES

Share it