Second edit

അഹംബോധം

അഹംബോധം എന്താണ് എന്ന ചോദ്യം പല ഗവേഷകരെയും ഇപ്പോഴും കുഴക്കിക്കൊണ്ടിരിക്കുന്നു. 18 മാസമാവുന്നതോടെ കുഞ്ഞുങ്ങള്‍ക്ക് കണ്ണാടിയില്‍ കാണുന്ന പ്രതിബിംബം തന്റേതാണെന്നു തിരിച്ചറിയാന്‍ പറ്റുമെന്ന് 1970ല്‍ തന്നെ പരീക്ഷണത്തിലൂടെ മനസ്സിലായിരുന്നു. എന്നാല്‍, മിക്ക ജീവികള്‍ക്കും ആ ശേഷിയില്ല. കുരങ്ങുകളില്‍ ചിമ്പാന്‍സികള്‍ മാത്രമാണ് കണ്ണാടിയില്‍ കാണുന്നതു തങ്ങള്‍ തന്നെയാണ് എന്നു മനസ്സിലാക്കിയത്. എന്നാല്‍, ഗൊറില്ലകളും പക്ഷികളും തങ്ങളാണെന്നറിയാതെ പ്രതിബിംബം നോക്കിനില്‍ക്കുകയാണു ചെയ്യുന്നത്.

എന്നാല്‍, ആനകള്‍ക്കും ഡോള്‍ഫിനുകള്‍ക്കും സ്വയം തിരിച്ചറിയാന്‍ പറ്റുന്നുണ്ട്. മനശ്ശാസ്ത്രവിദഗ്ധന്മാരുടെ അഭിപ്രായമനുസരിച്ച് പ്രതിബിംബം നോക്കി തിരിച്ചറിയുന്നതു മാത്രമാണ് അഹംബോധം എന്നു കരുതുന്നതു ശരിയല്ല. നായ്ക്കള്‍ ഗന്ധത്തിന്റെ അടിസ്ഥാനത്തിലാണ് പരിസരവും തങ്ങളുടെ സ്ഥാനവും നിര്‍ണയിക്കുന്നത്. മൃഗങ്ങളുടെ മസ്തിഷ്‌കത്തിന്റെ രൂപഘടനയിലുള്ള വ്യത്യാസമായിരിക്കും അതിനു കാരണം. വവ്വാലുകള്‍ ശബ്ദം അതിന് ഉപയോഗിക്കുന്നു.  അഹംബോധം നിശ്ചയിക്കുന്നത് തലച്ചോര്‍ തന്നെയാണ് എന്ന കാര്യത്തില്‍ ശാസ്ത്രജ്ഞര്‍ പൊതുവില്‍ യോജിക്കുന്നു. തലച്ചോറിന്റെ ചില ഭാഗത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ കണ്ണിന് ഒരു തകരാറുമില്ലെങ്കിലും കൃത്യമായി കാണാന്‍ പറ്റില്ല. അപകടങ്ങളില്‍ അംഗവിഹീനരാവുന്നവര്‍ക്ക് കുറേക്കാലം നഷ്ടപ്പെട്ട കൈയോ കാലോ അവിടെയുണ്ടെന്നു തോന്നാറുണ്ട്. തലച്ചോര്‍ അതിന്റെ ഓര്‍മ സൂക്ഷിക്കുന്നതുമൂലമാണത്.
Next Story

RELATED STORIES

Share it