അസ്‌ലന്‍ഷാ ഹോക്കി: ഇന്ത്യ ഇന്ന് ജപ്പാനെതിരേ

ഇപോ: റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ഹോക്കി ടീമിന്റെ തയ്യാറെടുപ്പ് എത്രത്തോളമായെന്ന് ഇന്നു മുതല്‍ അറിയാം. 25ാമ ത് സുല്‍ത്താന്‍ അസ്‌ലന്‍ഷാ ടൂര്‍ണമെന്റില്‍ ഇന്ത്യ ഇന്ന് ആദ്യ മല്‍സരത്തിനിറങ്ങും. ശക്ത രായ ജപ്പാനാണ് വൈകീട്ട് 3.30 നു നടക്കുന്ന കളിയില്‍ ഇന്ത്യയുടെ എതിരാളികള്‍.
മലയാളി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷടക്കം പല പ്രമുഖ താരങ്ങള്‍ക്കും വിശ്രമം നല്‍കി യുവത്വത്തിനു മുന്‍തൂക്കം നല്‍കിയുള്ള ടീമിനെയാണ് ഇന്ത്യ ചാംപ്യന്‍ഷിപ്പില്‍ അണിനിരത്തുന്നത്.
നിലവിലെ ലോക ചാംപ്യന്‍മാരായ ആസ്‌ത്രേലിയ, പാകിസ്താന്‍, ആതിഥേയരായ മലേ സ്യ, ന്യൂസിലന്‍ഡ്, കാനഡ എന്നിവരാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റു ടീമുകള്‍. ഓ രോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടും. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവരാണ് ഫൈനലിലെത്തുക. ഈ മാസം 16നാണ് കലാശക്കളി.
കഴിഞ്ഞ തവണ ടൂര്‍ണമെന്റില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത ഇന്ത്യ ഇത്തവണ കിരീടത്തോടെ തന്നെ മടങ്ങാമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ ഡിസംബറില്‍ നടന്ന ലോക ഹോക്കി ലീഗ് ഫൈനല്‍സിലും ഇന്ത്യ വെങ്കലം കരസ്ഥമാക്കിയിരുന്നു.
ആസ്‌ത്രേലിയയാണ് (എട്ടു തവണ) ഏറ്റവുമധികം തവണ അസ്‌ലന്‍ ഷാ കപ്പ് കൈക്കലാക്കിയത്. ഇന്ത്യ അഞ്ചു വട്ടം ജേതാക്കളായിട്ടുണ്ട്.
Next Story

RELATED STORIES

Share it