Movies

അസഹിഷ്ണുതാ വിവാദം; ഷാറൂഖ് ഖാന്റെ പുതിയ സിനിമയുടെ ഷൂട്ടിങിന് വിഎച്ച്പിയുടെ ഭീഷണി

അസഹിഷ്ണുതാ വിവാദം; ഷാറൂഖ് ഖാന്റെ പുതിയ സിനിമയുടെ ഷൂട്ടിങിന് വിഎച്ച്പിയുടെ ഭീഷണി
X
shahrukh-khan.



[related]
ഭുജ്(ഗുജറാത്ത്): ബോളിവുഡ് താരം ഷാറുഖ് ഖാന്റെ പുതിയ സിനിമയായ റെയ്‌സിന് വിഎച്ച്പിയുടെ ഭീഷണി. റെയ്‌സിന്റെ ഷൂട്ടിങ് നടക്കുന്ന ഗുജറാത്തിലെ ഭുജ് ജില്ലയിലാണ് വിഎച്ച്പിക്കാരുടെ പ്രതിഷേധം. സിനിമയുടെ ഷൂട്ടിങ് പ്രദേശത്ത് നടത്താനനുവദിക്കരുതെന്നാവശ്യപ്പെട്ട് മുനിസിപ്പല്‍ ഭാരവാഹികള്‍ക്ക് വിഎച്ച്പിക്കാര്‍ മെമ്മറാണ്ടം നല്‍കിയിട്ടുണ്ട്. ഇന്ന് 30 ഓളം വരുന്ന വിഎച്ച്പിക്കാര്‍ മുനിസിപ്പല്‍ ഓഫിസിന് മുന്നില്‍ ആവശ്യം ഒന്നയിച്ച് പ്രതിഷേധിച്ചു. രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്നുണ്ടെന്ന് ഷാറുഖ് ഖാന്‍ മുമ്പ് പ്രസ്താവിച്ചിരുന്നു. അസഹിഷ്ണുത ഇല്ലെന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ഖാനോട് ക്ഷമിക്കുമെന്ന് വിഎച്ചപി

നേതാക്കള്‍ പ്രതിഷേധ പ്രകടനത്തിനിടെ പറഞ്ഞു.
Next Story

RELATED STORIES

Share it