kozhikode local

അസഹിഷ്ണുതയ്‌ക്കെതിരേ ഐക്യപ്പെടണം: സി അബ്ദുല്‍ ഹമീദ്

കോഴിക്കോട്: ജെഎന്‍യു, രോഹിത് വെമുല, ദാദ്രി തുടങ്ങിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംഘപരിവാരം സൃഷ്ടിക്കുന്ന അസഹിഷ്ണുതക്കെതിരേ ജനങ്ങള്‍ ഐക്യപ്പെടണമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാല്‍ നൂറ്റാണ്ടായി പോപുലര്‍ ഫ്രണ്ട് മുന്നറിയിപ്പ് നല്‍കുകയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സംഘപരിവാര ഭീകരത അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിനില്‍ക്കുകയാണ്. ഫാഷിസത്തെ പ്രതിരോധിക്കുക മാത്രമാണ് ഈ ഭീകരത തടയാനുള്ള ഏക പോംവഴി. ഇതിനായി ജാതി-മത വ്യത്യാസമില്ലാതെ ഐക്യപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. പുതിയ ജില്ലാ പ്രസിഡന്റായി എ പി നാസര്‍, സെക്രട്ടറിയായി കെ കെ കബീര്‍ എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ മുഹമ്മദലി തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. കെ സജീര്‍, കെ പി ജാഫര്‍, ഇബ്രാഹീം, ഹമീദലി, മുനീര്‍, സി പി ബഷീര്‍, മുഹ്‌സില്‍, ഉമ്മര്‍, സി ടി അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it