Flash News

അസഹിഷ്ണുതയും മനുഷ്യാവകാശ ലംഘനങ്ങളും ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി-യുഎസ്‌ സെനറ്റര്‍

അസഹിഷ്ണുതയും മനുഷ്യാവകാശ ലംഘനങ്ങളും ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളി-യുഎസ്‌ സെനറ്റര്‍
X
modi-and-obama
[related] മത അസഹിഷ്ണുതയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് പ്രമുഖ അമേരിക്കന്‍ സെനറ്റര്‍ ബെന്‍ കാര്‍ഡിന്‍.
അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോഡി വാഷിങ്ടണ്‍ സന്ദര്‍ശിക്കാനിരിക്കെയാണ് അമേരിക്കന്‍ സെനറ്റിലെ വിദേശകാര്യ കമ്മിറ്റിയിലെ പ്രധാന അംഗമായ ബെന്‍ കാര്‍ഡിന്‍ ഇന്ത്യയിലെ അസഹിഷ്ണുതയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്.
നിയമ വിരുദ്ധമായ കൊലപാതകങ്ങളും മതഅസഹിഷ്ണുതയും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുമാണ് ഇന്ത്യയുടെ ദേശീയ വെല്ലുവിളികള്‍.
അഴിമതി, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, മനുഷ്യക്കടത്ത് എന്നിവയെ കുറിച്ച് ഇന്ത്യന്‍ ഭരണകൂടത്തിന് അറിവുണ്ടായിരിക്കണം. മത അസഹിഷ്ണുത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമായ രീതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കല്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര ബന്ധത്തിന് സദ്ഭരണങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ ഫെഡറല്‍ സംവിധാനം സദ്ഭരണത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഫെഡറലിസത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും നല്ല രീതിയിലുള്ള നയങ്ങളും ഫെഡറലിസവും രാജ്യത്തിന് സഹായകരമാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it