അസഹിഷ്ണുതയും ഭീതിയും വര്‍ധിക്കുന്നു: കൈലാഷ് സത്യാര്‍ത്ഥി

ന്യൂഡല്‍ഹി: സമൂഹത്തില്‍ അസഹിഷ്ണുത വര്‍ധിച്ചുവരുകയാണെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. അസഹിഷ്ണുത മാത്രമല്ല, ഭയവും ഉദാസീനതയും വലിയ അളവില്‍ വര്‍ധിച്ചുവരുകയാണ്. ഇതു സമൂഹങ്ങളെ ഭിന്നിപ്പിക്കും.
സമൂഹത്തിലെ ചില വിഭാഗങ്ങളും സര്‍ക്കാരും തമ്മിലുണ്ടായിരിക്കേണ്ട ചര്‍ച്ചകളുടെയും സംവാദത്തിന്റെയും അഭാവംകൊണ്ടാണ് ഇതു സംഭവിക്കുന്നത്. അസഹിഷ്ണുത ഇന്ത്യയില്‍ മാത്രമുള്ള ഒരു പ്രതിഭാസമല്ല. അത് ആഗോളതലത്തില്‍ തന്നെയുള്ള പ്രതിഭാസമാണ്. അതിനാല്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് സംവാദസാധ്യത തേടേണ്ടതുണ്ടെന്നും സത്യാര്‍ത്ഥി അഭിപ്രായപ്പെട്ടു. മുംബൈയില ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it