അസഹിഷ്ണുതക്ക് എതിരേ സ്വയം സജ്ജരാവുക: രാഷ്ട്രപതി

ന്യൂഡല്‍ഹി: അസഹിഷ്ണുതയ്ക്കും അക്രമത്തിനും യുക്തിരാഹിത്യത്തിനുമെതിരേ സ്വയം സജ്ജരാവണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. റിപബ്ലിക്ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
നാഗരികതയുടെ അടിസ്ഥാനമായ സമാധാനം സാമ്പത്തിക പുരോഗതിക്ക് അവിഭാജ്യമാണ്. എന്നിട്ടും രാജ്യത്ത് സമാധാനമെന്നത് നേടാന്‍ ബുദ്ധിമുട്ടുള്ള ഒന്നായി അവശേഷിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഭീകരത ശുദ്ധമായ തിന്മയാണ്. നല്ല ഭീകരതയും ചീത്ത ഭീകരതയും ഇല്ല. വ്യത്യസ്ത രാജ്യങ്ങള്‍ എല്ലാ കാര്യങ്ങളിലും യോജിപ്പിലെത്തില്ല. ഇതു പരിഹരിക്കാനുള്ള മാര്‍ഗം സംവാദങ്ങളുടേതായിരിക്കണം. വെടിയുണ്ടകള്‍ക്ക് കീഴില്‍ സമാധാനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനാവില്ല.
ശാസ്ത്രം, സാങ്കേതികത, സംരംഭകത്വ മേഖലയില്‍ ഉയര്‍ന്നുവരുന്ന ശക്തിയാണ് ഇന്ത്യ. എന്നാല്‍, ആഗോള സാമ്പത്തിക പ്രതിസന്ധികളില്‍നിന്ന് രാജ്യം മുക്തമായിട്ടില്ല. ഗ്രാമീണ തൊഴില്‍മേഖലയും വരുമാനത്തിന്റെ തോതും പ്രതികൂല സാഹചര്യങ്ങളെ നേരിട്ടു. എന്നാല്‍, ഈ വര്‍ഷം 7.3 ശതമാനം സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്ന രാജ്യം ഈ പ്രശ്‌നങ്ങളെ അതിജയിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
Next Story

RELATED STORIES

Share it